പണം നല്‍കാൻ വിസമ്മതിച്ചിന് പിന്നാലെ യാത്രക്കാരനു നേരെ തുണിപൊക്കി നഗ്നതാ പ്രദർശനം നടത്തി ട്രാൻസ്ജെൻഡർ. ഡല്‍ഹി മെട്രോയിലാണ് സംഭവം.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മെട്രോയില്‍ ഇരുന്ന യുവാവിന് നേരെ വന്ന ട്രാൻസ്ജെൻഡർ വുമണ്‍ ഡാൻസ് ചെയ്ത ശേഷം പണം ആവശ്യപ്പെട്ടു. യുവാവ് നല്‍കാതിരുന്നതോടെ അസഭ്യം പറഞ്ഞ ഇവർ പരസ്യമായി തുണിപൊക്കി കാട്ടുകയായിരുന്നു.
മിനിട്ടുകള്‍ നീണ്ട തർക്കത്തിന് പിന്നാലെയായിരുന്നു നഗ്നതാ പ്രദർശനം. യാത്രക്കാരിലാരോ പകർത്തിയ വീഡിയോയാണ് പ്രചരിച്ചത്. യുവാവ് യതൊരു പ്രകോപനവും സൃഷ്ടിക്കാതെ സീറ്റില്‍ ഇരുന്നെങ്കിലും ഇയാളെ തെറി വിളിച്ചുകൊണ്ടാണ് ട്രാൻസ്ജെൻഡർ അക്രമിക്കാൻ മുതിർന്നതും നഗ്നതാ പ്രദർശനം നടത്തിയതും.
വീഡിയോ പ്രചരിച്ചതോടെ ട്രാൻസ്ജെൻഡറിനെതിരെ വിമർശനവും ഉയർന്നു. ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് നെറ്റിസണ്‍സ് ആവശ്യപ്പെട്ടു. നേരത്തെ ട്രെയിനിലും ബസിലും ചുവന്ന തെരുവിലുമായിരുന്നു ഇപ്പോള്‍ മെട്രോയിലും തുണിപൊക്കി കാട്ടാൻ തുടങ്ങി. ഇനി സ്പൈസിലും എയർ ഇന്ത്യയിലും ഇൻഡിഗോയിലും ഉടനെ കാണാം എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത്തരക്കാരെ മെട്രോയില്‍ എന്തിനാണ് കയറ്റിയതെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്.

















