കോഴിക്കോട് താമരശ്ശേരിയില്‍ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷർ കുക്കറിനുള്ളില്‍ പാമ്ബിനെ കണ്ടെത്തി.

തച്ചംപൊയില്‍ ചാലക്കരയില്‍ ആണ് വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച പ്രഷർ കുക്കറില്‍ ഉഗ്രവിഷമുള്ള മൂർഖൻ പാമ്ബിനെ കണ്ടെത്തിയത്. തലനാരിഴയ്‌ക്കാണ് പാമ്ബിന്‍റെ കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്ബിനെ പിടികൂടുന്നതില്‍ പരിശീലനം നേടിയ കോരങ്ങാട് സ്വദേശി എം.ടി ജംഷീദ് സ്ഥലത്തെത്തി പാമ്ബിനെ പിടികൂടി. പാമ്ബിനെ പിന്നീട് വനത്തില്‍ കൊണ്ടുപോയി തുറന്നുവിട്ടു.

അതിനിടെ കഴിഞ്ഞ ദിവസം തൃശ്ശൂർ വടക്കേക്കാട് ക്ലാസ് മുറിയില്‍ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്ബിനെ കണ്ടെത്തിയിരുന്നു. തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ എല്‍.പി വിഭാഗം ക്ലാസ് മുറിയിലാണ് പാമ്ബിനെ കണ്ടെത്. ശനിയാഴ്ച്ച രാവിലെ സ്കൂള്‍ അധികൃതരാണ് ബെഞ്ചിനിടയില്‍ പാമ്ബിനെ കണ്ടത്. തുടർന്ന് ഗുരുവായൂർ സിവില്‍ ഡിഫൻസ് അംഗം പ്രബിഷ് സ്ഥലത്തെത്തി പാമ്ബിനെ പിടികൂടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക