ട്രെയിൻ യാത്രകള്‍ വളരെയധികം ആസ്വദിക്കുന്ന ഒരുപാട് പേരുണ്ടാകും. ഒരുപാട് പേർ ദീർഘദൂര യാത്രകള്‍ പോകുമ്ബോള്‍ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്.

എന്നാല്‍ വടക്കേ ഇന്ത്യയില്‍ ജനറല്‍ കോച്ചിലെ ട്രെയിൻ യാത്ര വളരെയധികം ദുരിതപ്പെടുത്തുന്നതാണ് എന്നാണ് ഒരു യുവാവ് പറയുന്നത്. അത് സത്യമാണെന്ന് തെളിയിക്കാൻ ഒരു വീഡിയോയും അദ്ദേഹം പുറത്തുവിട്ടിരുന്നു. വളരെ ഞെട്ടിക്കുന്ന കാര്യമാണ് ആ വീഡിയോയില്‍ ഉള്ളത്. ട്രാവല്‍ വിത്ത് ബൊൻ (_travel_with_bon) എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂർഖൻ പാമ്ബ് ഉള്‍പ്പെടെയുള്ള വിഷപ്പാമ്ബുകളുമായി ട്രെയിനിന്റെ ജനറല്‍ കോച്ചില്‍ രാത്രി പ്രവേശിക്കുകയും. യാത്രക്കാരെ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഘത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇവർക്കെതിരെ നിയമപാലകർ പോലും അടുക്കില്ലെന്നും വീഡിയോയില്‍ പറയുന്നു.

നോർത്തിലേക്കുള്ള ജനറല്‍ യാത്ര നല്ല പേടിപ്പെടുത്തുന്നതാണെന്ന് പലരും പറഞ്ഞിട്ടുണ്ടെങ്കിലും ഇത്രത്തോളമായിരിക്കുമെന്ന് ഞാൻ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ആദ്യം ഞാൻ കരുതിയത് പാമ്ബാട്ടികളായിരിക്കുമെന്നാണ്. പക്ഷേ, അന്വേഷിച്ചപ്പോഴറിഞ്ഞത് അവിടെ ഒരു ഗ്രാമത്തിലെ ആള്‍ക്കാരാണെന്നാണ്. അവർക്കെതിരെ പോലിസും വരില്ല ഒന്നും വരില്ല. ആ മൂർഖൻ പാമ്ബിന്റെ വിഷപ്പല്ലുപോലും ചിലപ്പോള്‍ എടുത്ത് മാറ്റിയിട്ടുണ്ടാകില്ല. അവർക്ക് നമ്മളെ കടിച്ചാല്‍ പോലും ഒന്നും കാണില്ല… അവർ ചിലപ്പോള്‍ അടുത്ത സ്‌റ്റേഷന് എത്തുന്നതിന് തൊട്ടുമുമ്ബ് ട്രെയിനില്‍ നിന്ന് ചാടി അവരുടെ ഗ്രാമത്തിലേക്ക് പോകുകയും ചെയ്യും. ഇതാണ് നോർത്തിലേക്കുള്ള ജനറല്‍ യാത്രയുടെ അവസ്ഥ’ വീഡിയോയില്‍ പറയുന്നു.

ഇത് യുപിയില്‍ ആണ്. വാരണാസി ഒക്കെ എത്തുന്നതിന് മുൻപ് അഹിമാൻപുർ എന്ന് പറയുന്ന ഉള്‍പ്രദേശത്തില്‍ നിന്നാണ് ഇവർ സാധാരണ കയറുന്നത്. അതും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പോലുമല്ല. ട്രെയിൻ സിഗ്‌നല്‍ കിട്ടുന്നതിനായി പിടിക്കുന്ന ധാരാളം സ്ഥലങ്ങള്‍ അവിടെ ഉണ്ട്. അവർക്ക് അത് നന്നായി അറിയാം. അവിടെ നിന്ന് കേറും. ഇനി അഥവാ നിർത്തിയില്ലെങ്കില്‍ തന്നെ ഇവരുടെ കൂട്ടത്തില്‍ ഉള്ള ഒരുത്തൻ ഒരു സ്റ്റേഷനില്‍ നിന്നും കയറി ഈ പറഞ്ഞ സ്ഥലം എതാറാകുമ്ബോള്‍ ചെയിൻ വലിച്ചു പുറകോട്ട് ഓടും. ആ സമയതായിരിക്കും ഇവർ കയറുന്നത്. എന്നിട്ടാണ് ഈ പരിപാടി. ഏകദേശം ഒരു ബഹീർവ halt ഒക്കെ എത്താറാവുമ്ബോഴേക്കും ഇവർ ഇറങ്ങും.

ഇവർ യുപിയിലെ ഒരു ഗോത്രവിഭാഗത്തില്‍ പെടുന്നവരാണെന്നാണ് കേട്ടിരുന്നത്. മുൻമ്ബൊക്കെ ഇവർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു വലിയ സഞ്ചിയോക്കെ ആയാണ് കയറിയിരുന്നത്. ട്രെയിൻ കുറച്ച്‌ ദൂരം പോയതിനു ശേഷം പുറത്തെടുത്തു ആളുകളെ പേടിപ്പിച്ചു പൈസ വാങ്ങലായിരുന്നു. ഇവർ ഒരു സംഘമാണ്. പിന്നീടാണ് rpf ഇവരെ സ്റ്റേഷനില്‍ നിരീക്ഷിക്കാൻ തുടങ്ങി. അതോടെ ഇവർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കയറുന്നത് കുറഞ്ഞു. 15 വർഷങ്ങള്‍ക്ക് മുൻപ് ഇവരുടെ പാമ്ബിന്റെ കടിയേറ്റ് മരിച്ച സംഭവം ഒക്കെ ഉണ്ടായിട്ടുണ്ട്. യുപി യില്‍ മാത്രമല്ല ബീഹാറിലും ഇതുപോലുള്ളവർ ഉണ്ട്. ഞാൻ യുപിയിലെ പ്രയാഗ്രാജില്‍ റയില്‍വേയിലെ rpf ല്‍ ജോലി ചെയ്തിരുന്ന സമയത്തു കേട്ടിട്ടുള്ളതാണ് എന്നാണ് ഒരാള്‍ ഈ വീഡിയോയിക്ക് താഴെ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക