
മുംബൈ:മുളുണ്ടിലെ 27-ാമത് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ വന്ന അതിഥിയെ കണ്ട് എല്ലാവരും തന്നെ ഞെട്ടി.ചൊവ്വാഴ്ച എത്തിയ പുതിയ അതിഥി പാമ്പ് ആയിരുന്നു.ഇതിനെ തുടർന്ന് രണ്ട് മണിക്കൂറോളം കോടതി നടപടികൾ തടസ്സപ്പെടുകയ്യായിരുന്നു.കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പാമ്പ് ഫയലുകളുടെ കൂമ്പാരത്തിൽ ഇഴയുന്നത് ജീവനക്കാർ കണ്ടത്.ഇത് കണ്ട ജീവനക്കാരും അഭിഭാഷകരും നിലവിളിച്ച് കോടതി മുറിക്ക് പുറത്തേക്ക് ഓടി.പിന്നീട് പാമ്പ് പിടുത്തക്കാരനെ വിളിച്ചു വരുത്തിയിരുന്നു.എന്നാൽ പാമ്പിനെ കണ്ടെത്താനാകാത്തതിനാൽ മണിക്കൂറുകൾക്ക് ശേഷം നടപടികൾ പുനരാരംഭിച്ചു.കോടതി വളപ്പിൽ ഇഴജന്തുക്കൾ കയറുന്നത് ഇതാദ്യമല്ലെന്ന് അഭിഭാഷകർ പറഞ്ഞു , വയലുകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന കോടതിയിലെ സ്ഥിരം അതിഥികളായിരുന്നു. കോടതി വളപ്പിന് പിന്നിലെ പ്രദേശം ഒരുകാലത്ത് വനമായിരുന്നുവെന്ന് സമീപത്ത് താമസിക്കുന്ന അഭിഭാഷകനായ നികേഷ് താക്കൂർ പറഞ്ഞു.