അമിത ആത്മവിശ്വാസം എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ജനവാസ മേഖലയില്‍ നിന്ന് പാമ്പിനെ പിടികൂടാനെത്തിയ ഒരു പാമ്പുപിടുത്തക്കാരൻ, കൃത്യമായ മുൻകരുതലുകള്‍ അവഗണിച്ചതിനെത്തുടർന്ന് രാജവെമ്പാലയുടെ കടിയേറ്റ് മരണത്തിന് കീഴടങ്ങിയ ദാരുണമായ വാർത്തയാണിത്.ഒരു കെട്ടിടത്തിനുള്ളില്‍ കയറിയ രാജവെമ്പാലയെ പിടികൂടി പുറത്തെത്തിച്ചതായിരുന്നു ഇയാള്‍.

എന്നാല്‍ സുരക്ഷിതമായ സഞ്ചിയിലേക്ക് പാമ്പിനെ മാറ്റുന്നതിന് പകരം, കാഴ്ചക്കാരുടെ മുന്നില്‍ ഇക്കാര്യത്തിലുള്ള അമിത ആത്മവിശ്വാസം പ്രകടിപ്പിക്കാനാണ് ഇയാള്‍ ശ്രമിച്ചത്.പിടികൂടിയ പാമ്പിനെ നിലത്തു കിടത്തിയ ശേഷം ഇയാള്‍ അതിനെ പ്രകോപിപ്പിക്കാനും തലയില്‍ തട്ടി കളിക്കാനും തുടങ്ങി. ഇതിനിടെ പാമ്പ് ഇയാളുടെ കാലില്‍ കടിച്ചു. രാജവെമ്പാലയെപ്പോലെയുള്ള അതീവ വിഷമുള്ള പാമ്പിന്റെ കടിയേറ്റിട്ടും ഭയമില്ലാതെ ‘കടിച്ചോട്ടെ’ എന്ന് ഇയാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടിയേറ്റ ശേഷവും പാമ്പിനെ പ്രകോപിപ്പിക്കുന്നത് തുടർന്ന ഇയാളെ പാമ്പ് വീണ്ടും വിരലില്‍ കടിച്ചു. മുറിവില്‍ നിന്ന് രക്തം വായ ഉപയോഗിച്ച്‌ വലിച്ചെടുക്കാൻ ശ്രമിച്ചത് വിഷം ശരീരത്തില്‍ വേഗത്തില്‍ പടരാൻ കാരണമായി. കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് ഇയാളുടെ ജീവൻ അപകടത്തിലാക്കിയത്.

അല്പസമയത്തിനുള്ളില്‍ തന്നെ വിഷം ശരീരത്തില്‍ പ്രവർത്തിക്കുകയും ഇയാളുടെ ആരോഗ്യനില മോശമാവുകയും ചെയ്തു. ഒടുവില്‍ ബോധരഹിതനായി വീണ ഇയാള്‍ അതിവേദനയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയവർ പാമ്പിനെ സുരക്ഷിതമായി മാറ്റി. വന്യജീവികളെ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നതും അവയെ നിസ്സാരമായി കാണുന്നതും എത്ര വലിയ ദുരന്തത്തിലേക്കാണ് നയിക്കുക എന്നതിന്റെ ഞെട്ടിക്കുന്ന ഓർമ്മപ്പെടുത്തലായി മാറി ഈ സംഭവം. ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ അമിത ആത്മവിശ്വാസം വരുത്തിവെക്കുന്ന വിനയെക്കുറിച്ച്‌ വലിയ ചർച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക