മഴക്കാലം സജീവമായതോടെ ഇഴജന്തുക്കള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. ഇതിനിടെയാണ് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ഓര്‍മിപ്പിച്ച് എംഎല്‍എ മുഹമ്മദ് മുഹസിന്റെ കുറിപ്പ്. പട്ടാമ്ബി എം.എല്‍.എ.യായ മുഹമ്മദ് മുഹസിന്റെ വാഹനത്തില്‍ നിന്ന് പാമ്ബിനെ കണ്ടെത്തിയതിനെ തുടർന്ന് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് ശ്രദ്ധ വേണമെന്ന മുന്നറിയിപ്പ് നല്‍കിയത്.
ഇന്ന് പരിപാടികള്‍ കഴിഞ്ഞു വീട്ടില്‍ എത്തി വാഹനത്തില്‍ നിന്നിറങ്ങി നോക്കിയപ്പോള്‍ അകത്തിരിക്കുന്ന ആളെ കണ്ടത്, എന്ന കുറിപ്പോടെ വാഹനത്തിനുള്ളില്‍ കയറിയ പാമ്ബിന്റെ ചിത്രം സഹിതമാണ് എംഎല്‍എ പോസ്റ്റ് പങ്കുവെച്ചത്. മഴക്കാലത്ത് പാമ്ബുകള്‍ ഇഴജന്തുക്കള്‍ക്ക് സുരക്ഷിതമായ ഒളിത്താവളം തേടി വാഹനങ്ങളിലും വീടുകളിലും കയറാൻ സാധ്യതയുണ്ടെന്നും അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു.
















