വനം വകുപ്പിന്റെ സജീവ ഇടപെടലിനെ തുടർന്ന് സംസ്ഥാനത്ത് പാമ്ബുകടി മരണം കുറഞ്ഞു. അഞ്ച് വർഷം മുമ്ബ് വർഷത്തില്‍ 145 ഓളം പേർ മരിച്ചിരുന്നത് കഴിഞ്ഞ വർഷം 33 ആയി.പ്രതിരോധം, ചികിത്സ എന്നിവ കാര്യക്ഷമമാക്കി.കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനും തെറ്റായ ചികിത്സ നല്‍കാതിരിക്കാനും ആരോഗ്യപ്രവർത്തകർ ഉള്‍പ്പെടെ ശ്രദ്ധിച്ചതാണ് ഫലം കണ്ടത്.
പരിശീലനം ലഭിക്കാത്തവർ പാമ്ബിനെ പിടികൂടുന്നതും നിയന്ത്രിച്ചു.
സർപ്പ ആപ് വഴിയും സ്കൂള്‍ തലം മുതല്‍ നേരിട്ടും വനംവകുപ്പിന്റെ പരിശീലനം നേടിയ വോളണ്ടിയർമാരും സന്നദ്ധ സംഘടനകളും ബോധവത്കരണം തുടരുന്നുണ്ട്.ചൂട് കൂടുമ്ബോള്‍ മാളം വിട്ടിറങ്ങുന്ന പാമ്ബുകള്‍ നാട്ടിൻപുറങ്ങളിലും വീടുകളിലുമെത്തുന്നു. തണുപ്പ് തേടി ശുചിമുറിയിലും വീടിനകത്തും ചവിട്ടുപടിയിലുമെത്താം. വെളിച്ചമില്ലാത്തിടത്തും രാത്രികാലത്തും പുറത്തിറങ്ങുമ്ബോള്‍ ശ്രദ്ധിക്കണം.
ജനലുകള്‍ തുറന്നിടരുത്. വീടിനു സമീപം വിറക്, ചകിരി തുടങ്ങിയവയും മാലിന്യവും കൂട്ടിയിടരുത്. കയറാൻ സഹായിക്കുന്ന കമ്ബോ വടിയോ മറ്റോ ചുമരില്‍ ചാരി വയ്ക്കരുത്. മാളങ്ങളുള്ള സ്ഥലങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. പാമ്ബിനെ കണ്ടാല്‍ സ്വയം പിടിക്കരുത്. വനംവകുപ്പിനെയോ പരിശീലനം ലഭിച്ചവരെയോ അറിയിക്കണം.
സംസ്ഥാനത്ത് പാമ്ബുകടിയേറ്റ് മരണം- 593 ( 9 വർഷത്തിനിടെ)
പാമ്ബുകടി മരണം കുറയുന്നു
2018- 123
2019- 71
2020- 52
2021- 65
2022- 48
2023- 34
2024- 33
പാമ്ബുകടി മരണസംഖ്യ പൂജ്യമാക്കുകയാണ് ലക്ഷ്യം. ഡോക്ടർമാർ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പ്രവർത്തനം.
-മുഹമ്മദ് അൻവർ
അസി. കണ്‍സർവേറ്റർ, ബയോ ഡെെവേഴ്സിറ്റി സെല്‍, വനംവകുപ്പ്.

















