ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റിയുള്‍പ്പെടെയാണ് പിരിച്ചുവിട്ടത്. ജില്ലാ പ്രസിഡന്റുമാരെ നീക്കുകയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഒരു സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. ഇവിടെയാണ് കോണ്‍ഗ്രസ് ഘടകം പിരിച്ചുവിട്ടത്. ഹിമാചലിലെ കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതിനെക്കുറിച്ച് വിശദീകരിക്കുന്ന എഐസിസിയുടെ കത്ത് പുറത്തുവന്നിട്ടുണ്ട്. കെ.സി. വേണുഗോപാലിന്റെ പേരിലാണ് കത്ത്.
അന്തരിച്ച മുൻ മുഖ്യമന്ത്രി വീർഭദ്രസിങ്ങിന്‍റെ ഭാര്യ പ്രതിഭ സിങ്ങാണ് കോണ്‍ഗ്രസ് ഹിമാചല്‍ ഘടകം അധ്യക്ഷ. 2022ലാണ് ഇവര്‍ നിയമിതയായത്.2019-ലും സമാനമായ നീക്കം കോണ്‍ഗ്രസ് നടത്തിയിരുന്നു. സംസ്ഥാന ഘടകം പിരിച്ചുവിട്ടു. എന്നാല്‍ കുല്‍ദീപ് സിംഗ് റാത്തോറിനെ പ്രസിഡന്റ് ആയി നിലനിർത്തിയിരുന്നു.

















