കോണ്‍ഗ്രസ് വനിത നേതാക്കളുടെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം രാത്രി പൊലീസ് അതിക്രമിച്ച്‌ കയറിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. വനിതാ പൊലീസ് ഇല്ലാതെ വനിതകളുടെ മുറിയിലേക്ക് കയറുന്നത് ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് പി.കെ. ശ്രീമതി മറുപടി നല്‍കാഞ്ഞത്.

ചൊവ്വാഴ്ച അര്‍ധരാത്രിയിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പൊലീസ് പരിശോധന നടത്തിയത്. ഉപതെരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് വനിതാ നേതാക്കളടക്കം താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന നടത്തിയത്. രാത്രി 12.10നാണ് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം നേതാക്കളുടെ കിടപ്പുമുറിയിലെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ വനിത ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് വിവാദമായിരുന്നു. എന്നാല്‍ മുറിയില്‍ കയറാന്‍ വിസമ്മതിച്ചതോടെ അര മണിക്കൂറിനു ശേഷം വനിത ഉദ്യോഗസ്ഥയെ എത്തിച്ച്‌ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.ഹോട്ടലിലെ 12 മുറികള്‍ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.

പരിശോധന സംബന്ധിച്ച്‌ സിപിഎം നേതാക്കള്‍ പറയുന്നതില്‍ അടിമുടി വൈരുദ്ധ്യമുണ്ട്. ആദ്യം എഎ റഹീം എംപി പറഞ്ഞത് എല്‍ഡിഎഫ് പരാതിയിലാണ് പരിശോധനയെന്ന് പറഞ്ഞു. തൊട്ടുപിന്നാലെ ടിവി രാജേഷിന്റെ അടക്കം മുറി പരിശോധിച്ചെന്നും പറഞ്ഞു. എന്നാല്‍ എഎസ്പി പറഞ്ഞത് പതിവുപരിശോധനയാണെന്നും തുടര്‍ പരിശോധന ഇല്ലെന്നുമാണ് പറഞ്ഞത്. എല്‍ഡിഎഫിന്റെ എല്ലാവാദങ്ങളും പൊളിയുകയാണ്. കമ്യൂണിസ്റ്റ് ജനാധിപത്യപാര്‍ട്ടിയോടാണ് തങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നതെന്നും രാഹുല്‍ പറഞ്ഞു.

പൊലീസ് റെയ്ഡിന്റെ സമയത്ത് എല്ലാവരും മുറി തുറന്നുകൊടുത്തു. ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്നതിനാല്‍ വനിതാ നേതാവായ ബിന്ദു കൃഷ്ണയും മുറി തുറന്നുനല്‍കി. എന്നാല്‍ ഷാനിമോള്‍ ഉസ്മാന്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഷാനിമോളുടെ മുറിയിലേക്ക് രാത്രി പന്ത്രണ്ടരയാകുമ്ബോള്‍ നാല് പുരുഷ പൊലീസുകാര്‍ ചെന്നു. മുറി പരിശോധിക്കണം എന്നുപറഞ്ഞപ്പോള്‍ വനിതാ പൊലീസിന്റെ സാന്നിധ്യത്തിലേ പരിശോധിക്കാനാവൂ എന്നാണ് ഷാനിമോള്‍ പറഞ്ഞത്. അവര്‍ ഒളിച്ചോടുകയായിരുന്നില്ല.

പിന്നീട് വനിതാ പൊലീസുകാര്‍ വന്ന് നടത്തിയ പരിശോധനയില്‍ ഒന്നുമില്ലെന്ന് കണ്ടെത്തുന്നു. ബിജെപിയുടെ വനിതാ നേതാക്കന്മാര്‍ വനിതാ പൊലീസില്ലാതെ പരിശോധിക്കാന്‍ പറ്റില്ലെന്ന് പറയുമ്ബോള്‍ പൊലീസിന് പരിശോധിക്കുകയും വേണ്ട, സിപിഎമ്മിന് സമരവും ചെയ്യേണ്ട. ഇവിടെ ഏറ്റവും കുറവ് ഫ്‌ളെക്‌സുകള്‍ എന്റേതാണ്. ഒരു ട്രോളി നിറയെ പണമുണ്ടായിരുന്നെങ്കില്‍ അതുപയോഗിച്ച്‌ ഹോര്‍ഡിങ്‌സ് അടിച്ചാല്‍ മതിയായിരുന്നല്ലോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക