ക്നാനായ കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള പ്രശസ്ത ആശുപത്രിയാണ് കോട്ടയത്ത് സ്ഥിതി ചെയ്യുന്ന കാരിത്താസ്. ഈ സ്ഥാപനത്തിൻറെ ജോയിന്റ് ഡയറക്ടർ ആയ ഫാദർ ജോയിസ് നന്ദികുന്നേലിനെതിരെ അതീവ ഗുരുതര ആരോപണമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇദ്ദേഹം മദ്യ ലഹരിയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി എന്ന വാർത്തയും, വാഹന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളുമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
KL 05 AX 9173 എന്ന നമ്പറിലുള്ള എർട്ടിഗ കാർ ആണ് അപകടത്തിൽപ്പെട്ടത്. അപകടകരമായ രീതിയിൽ പാഞ്ഞ വാഹനം കണ്ട് പിന്നാലെ കാറിൽ പിന്തുടർന്ന യുവാക്കളാണ് വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്. കുറേ ദൂരം ലക്കം ലഗാനും ഇല്ലാതെ ഓടിയ വാഹനം ഒടുവിൽ ഒരു ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം ഒരു പോസ്റ്റ് ഇടിച്ചു മറിച്ച് ഒരു മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
വാഹന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും വാഹനത്തിൽ നിന്ന് കണ്ടെടുത്ത മുന്തിയിനം വിദേശമദ്യ കുപ്പിയുടെ ദൃശ്യങ്ങളും അടക്കം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇടിച്ചു തകർന്ന വാഹനത്തിനുള്ളിൽ ബോധം മറഞ്ഞ് മദ്യലഹരിയിൽ ഇരിക്കുന്ന ഡ്രൈവർ ഉണ്ട് എന്ന് സമീപപ്രദേശത്ത് കൂടിയ നാട്ടുകാർ പറയുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. പെരുമ്പാവൂർ കുറുപ്പുംപടി പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് അപകടമുണ്ടായത്.
വൈദികൻ ഓടിച്ച കാർ പെരുമ്പാവൂർ റൂട്ടിൽ അപകടത്തിൽ പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ : വൈദികൻ മദ്യലഹരിയിൽ ആയിരുന്നതായി നാട്ടുകാർ ആരോപിച്ചു : വീഡിയോ കാണാം
Posted by Jagratha Live on Tuesday, November 5, 2024
i2i News എന്ന ഓൺലൈൻ യൂട്യൂബ് ചാനൽ ആണ് മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയത് കാരിത്താസ് ആശുപത്രിയുടെ അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ജോയിസ് നന്ദികുന്നേൽ ആണ് വാഹനം ഓടിച്ചിരുന്നത് എന്ന് റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്നും, ഡ്രൈവറെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടില്ല എന്നും വ്യക്തമാക്കുന്ന സ്റ്റേഷനിൽ നിന്നുള്ള ശബ്ദരേഖയും ഇവർ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് കാരിത്താസ് ആശുപത്രിയിൽ വിളിക്കുകയും ഫാദർ ജോയ്സ് നന്ദികുന്നേൽ വാഹനാപകടത്തിൽപ്പെട്ടു എന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയും ചെയ്യുന്ന ശബ്ദരേഖയും വീഡിയോയിൽ ഉണ്ട്. i2i ന്യൂസ് പുറത്തുവിട്ട വീഡിയോ ലിങ്ക് ചുവടെ.
https://youtu.be/YuQ8RhAa5vs?si=Yx2zLek7QzDMTmZy

















