യു.എസ്- ഇറാന് സമാധാന കരാര് ഒപ്പിടുന്നുവെന്ന അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്ണവിലയില് വന് കുതിപ്പ്.ഗ്രാമിന് 225 രൂപയും പവന് 1800 രൂപയുമാണ് കൂടിയത്. അന്താരാഷ്ട്രവിപണിയില് സ്പോട്ട് ഗോള്ഡ് ട്രോയ് ഔണ്സിന് 50.75 ഡോളര് കൂടി 4,326.85 ഡോളറായി ഉയര്ന്നു. 1.19 ശതമാനമാണ് വര്ധന രേഖപ്പെടുത്തിയിരിക്കുന്നത്.
മാസങ്ങളായി പശ്ചിമേഷ്യയെയും ലോക സമ്പദ് വ്യവസ്ഥയെയും പിടിച്ചുലച്ച യു.എസ്-ഇസ്റാഈല്-ഇറാന് യുദ്ധത്തിന് അറുതിയാകുമെന്ന സൂചന ഓഹരി വിപണിയിലും ഉണര്വ് സൃഷ്ടിച്ചിരിക്കുകയാണ്.
സ്വര്ണം ഇന്നത്തെ വില
22 കാരറ്റ് സ്വര്ണത്തിന് ഇന്ന് ഗ്രാമിന് 225 രൂപ കൂടി 13,890 രൂപയും പവന് 1800 രൂപ കൂടി 1,11,120 രൂപയുമായി.
24 കാരറ്റ്ഗ്രാമിന് 245 രൂപ കൂടി 15,153പവന് 1,960 രൂപ കൂടി 1,21,224
22 കാരറ്റ്ഗ്രാമിന് 225 രൂപ കൂടി 13,890പവന് 1800 രൂപ കൂടി 1,11,120
18 കാരറ്റ്ഗ്രാമിന് 184 രൂപ കൂടി 11,365പവന് 1,472 രൂപ കൂടി 90,920
വെള്ളി, ശനി ദിവസങ്ങളിലും സ്വര്ണവില കൂടിയിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 270 രൂപ കൂടി 13,620 രൂപയയായി. പവന് 2,160 രൂപ കൂടി 1,08,960 രൂപയുമായിരുന്നു വില. ശനിയാഴ്ച ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കൂടി യഥാക്രമം 13,665 രൂപയും 1,09,320 രൂപയുമായിരുന്നു. ഈ വര്ഷം ജനുവരി 29നാണ് സ്വര്ണത്തിന്റെ എക്കാലത്തെയും റെക്കോഡ് വിലയിലെത്തിയത്. 1,31,160 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ചയാണ് ഇറാന്-യു.എസ് വെടിനിര്ത്തല് കരാര് ഒപ്പിടുക. ഇതോടെ സ്വര്ണവില ഇനിയും കുതിക്കാനാണ് സാധ്യതയെന്ന് നിരീകഷകര് ചൂണ്ടിക്കാട്ടുന്നു. കരാര് ഒപ്പിടുന്നതോടെ ഹോര്മുസ് തുറക്കും. ഇത് എണ്ണയുടെ വില വലിയ രീതിയില് കുറക്കും. ജൂലൈ ആദ്യവാരത്തില് ഹോര്മുസ് പൂര്ണമായും തുറക്കുകയാണെങ്കില് എണ്ണവില സെപ്തംബറോടെ 70 ഡോളറിലെത്തുമെന്നാണ് പ്രവചനങ്ങള്.







