കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രചരണം ചൂടു പിടിക്കുമ്ബോള്‍ ന്യൂസ് ചാനല്‍ റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് മുന്നേറുന്നു എന്ന് വ്യക്തമാക്കുന്ന പുതിയ ബാര്‍ക്ക് റേറ്റിംഗ് പുറത്ത് വന്നു. രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ടിവിയേക്കാള്‍ പത്ത് പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്. കഴിഞ്ഞ ആഴ്ച ന്യൂസ് ചാനല്‍ കാണുന്ന പ്രേക്ഷകരില്‍ കുറവുണ്ടായി.

ട്വന്റി ഫോറിന് 71 പോയിന്റ് മാത്രമാണുള്ളത്. അതായ് ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിനേക്കാള്‍ 25 പോയിന്റ് പിന്നില്‍. കുറച്ചു മാസം മുമ്ബ് റേറ്റിംഗില്‍ രണ്ടാഴ്ച ഒന്നാമത് നിന്ന 24 ന്യൂസിന് ആ മികവ് ഇപ്പോള്‍ കാട്ടാന്‍ കഴിയുന്നില്ല. മനോരമ ന്യൂസാണ് നാലാമതുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് മുമ്ബിലത്തെ ആഴ്ച ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടറും തമ്മിലുള്ള അന്തരം ആറു പോയിന്റാണ്. ഇതാണ് 43-ാം ആഴ്ച പത്ത് പോയിന്റായി മാറുന്നത്. പ്രേക്ഷരുടെ എണ്ണം കുറഞ്ഞ 43-ാം ആഴ്ചയില്‍ ഏഷ്യനെറ്റിന് എട്ട് പോയിന്റ് മുന്‍ ആഴ്ചത്തേക്കാള്‍ കുറഞ്ഞു. റിപ്പോര്‍ട്ടറിന് 12 പോയിന്റ് കുറവുണ്ടായി. 24 ന്യൂസിന് എട്ട് പോയിന്റാണ് കുറവ്.

നാലാമതുള്ള മനോരമയ്ക്ക് ഇടിഞ്ഞത് ഒരു പോയിന്റ് മാത്രമാണ്. മാതൃഭൂമിക്ക് ഒരു പോയിന്റ് കുറഞ്ഞപ്പോള്‍ ജനം ടിവി അതേ നിലയില്‍ തുടരുകയാണ്. കൈരളി ന്യൂസിനും ഒരു പോയിന്റ് ഇടിഞ്ഞു. ന്യൂസ് കേരളയ്ക്ക് രണ്ടു പോയിന്റും മീഡിയാ വണിന് രണ്ടു പോയിന്റും താഴ്ചയുണ്ടായി. അതായത് പ്രേക്ഷകരെ നിലനിര്‍ത്തിയത് ജനം ടിവി മാത്രമാണെന്ന് സാരം.

43ആം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗ് ചുവടെ

  • ഏഷ്യാനെറ്റ് ന്യൂസ് – 96
  • റിപ്പോര്‍ട്ടര്‍ ടിവി – 86
  • ട്വന്റി ഫോര്‍ – 71
  • മനോരമ ന്യൂസ് – 49
  • മാതൃഭൂമി ന്യൂസ് – 36
  • ജനം ടിവി – 22
  • കൈരളി ന്യൂസ് – 21
  • ന്യൂസ് 18 കേരള – 15
  • മീഡിയ വണ്‍ – 10
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക