
പത്തനംതിട്ട ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ പടലപ്പിണക്കം പുതിയ ജില്ലാ പ്രസിഡന്റ് എത്തിയിട്ടും മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയത് അമ്ബതില്‍ താഴെ അംഗങ്ങളാണ്. ജില്ലയുടെ ചുമതലയുള്ള സംസ്ഥാന നേതാവ് ജോബ് മൈക്കിള്‍ എംഎല്‍എ പങ്കെടുത്ത യോഗത്തിലാണ് അംഗസംഖ്യ കുറഞ്ഞത്. സംഭവത്തിൽ അദ്ദേഹം അസംതൃപ്തി അറിയിച്ചുവെന്നാണ് സൂചന.
എന്‍.എം. രാജു ജില്ലാ പ്രസിഡന്റായിരുന്ന കാലത്ത് തുടങ്ങിയതാണ് പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍. നെടുമ്ബറമ്ബില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഉടമയായിരുന്ന രാജു കുടുംബസമേതം നിലവില്‍ സാമ്ബത്തിക തട്ടിപ്പുകേസില്‍ ജയിലിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എന്‍.എം. രാജുവിനെ മാറ്റി ചെറിയാന്‍ പോളച്ചിറയ്ക്കലിനെ ജില്ലാ പ്രസിഡന്റാക്കിയിരുന്നു. രാജുവിനെ സംസ്ഥാന ട്രഷററുമാക്കി. പിന്നീട് സാമ്ബത്തിക തട്ടിപ്പില്‍ ആരോപണവിധേയനായതോടെ രാജുവിനെ നീക്കി.