രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ബിജെപി കൗണ്‍സിലർ നടേശന്റെ മകളുടെ വിവാഹ വേദിയില്‍ വച്ച് പി സരിന്റെ ഹസ്തദാനം നിരസിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെയും ഷാഫി പറമ്ബിലിന്‍റെയും നടപടിയെ പത്മജ വേണുഗോപാല്‍ വിമർശിച്ചു.
താൻ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് പോകുന്ന വേളയില്‍ തന്‍റെ അമ്മയെ സംസ്കാര ശൂന്യമായി അധിക്ഷേപിച്ച പയ്യൻ അല്ലേ ഈ രാഹുല്‍ എന്ന് ഓർമ്മിപ്പുകൊണ്ടാണ് പത്മജ രംഗത്തെത്തിയത്.
പത്മജയുടെ കുറിപ്പിന്റെ പൂർണ രൂപം വായിക്കാം
ഞാൻ കോണ്‍ഗ്രസ് വിട്ടപ്പോള്‍ എന്റെ അമ്മയെ സംസ്കാര ശൂന്യമായി അധിക്ഷേപിച്ച പയ്യൻ അല്ലേ ഈ രാഹുല്‍…രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം.. ഇവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയർന്നത്…എതിർ സ്ഥാനാർത്ഥി കൈ കൊടുത്തില്ലെങ്കില്‍ സരിന് ഒന്നുമില്ല..പക്ഷേ കോണ്‍ഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇവിടെ തെളിഞ്ഞു കാണുന്നത്… ( ഇക്കാര്യത്തില്‍ രാഷ്ട്രീയം മാറ്റി വെച്ചുള്ള എന്റെ അഭിപ്രായം) പത്മജ വേണുഗോപാല്‍.
നേരത്തെ മന്ത്രി എം ബി രാജേഷും ഷാഫിയെയും രാഹുലിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു.