ലോക്‌സഭയിലെ 33 ശതമാനം വനിതാ സംവരണത്തെ ഡി.എം.കെ പിന്തുണക്കും. എന്നാല്‍, മണ്ഡല പുനര്‍നിര്‍ണ്ണയ നടപടികളില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി നടന്ന സര്‍വകക്ഷി യോഗത്തിലാണ് പാര്‍ട്ടി തങ്ങളുടെ നിലപാട് വ്യക്തമാക്കിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സെന്‍സസിനും മണ്ഡല പുനര്‍നിര്‍ണ്ണയത്തിനുമായി കാത്തുനില്‍ക്കാതെ, ലോക്സഭയുടെ നിലവിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തില്‍ തന്നെ വനിതാ സംവരണം ഉടനടി നടപ്പിലാക്കണമെന്ന് ഡി.എം.കെ എം.പി തിരുച്ചി ശിവ ആവശ്യപ്പെട്ടു.
സെന്‍സസിനും മണ്ഡല പുനര്‍നിര്‍ണ്ണയത്തിനുമായി കാത്തുനില്‍ക്കാതെ, ലോക്സഭയുടെ നിലവിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തില്‍ തന്നെ വനിതാ സംവരണം ഉടനടി നടപ്പിലാക്കണമെന്ന് ഡി.എം.കെ എം.പി തിരുച്ചി ശിവ ആവശ്യപ്പെട്ടു. ജനസംഖ്യാ നിയന്ത്രണത്തില്‍ മികച്ച മാതൃക കാണിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുതിയ മണ്ഡല പുനര്‍നിര്‍ണ്ണയം വലിയ തിരിച്ചടിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ ആനുപാതികമായി സീറ്റുകള്‍ പുനഃക്രമീകരിക്കുമ്പോള്‍ തെക്കന്‍ സംസ്ഥാനങ്ങളുടെ പാര്‍ലമെന്റിലെ രാഷ്ട്രീയ സ്വാധീനം കുറയാന്‍ ഇടയാകരുത്. അല്ലാത്തപക്ഷം ഈ നടപടികള്‍ അടുത്ത 25 വര്‍ഷത്തേക്ക് മാറ്റിവെക്കണമെന്നും തിരുച്ചി ശിവ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
നേരത്തെ മണ്ഡല പുനര്‍നിര്‍ണ്ണയ നീക്കങ്ങളെ ശക്തമായി എതിര്‍ത്തിരുന്ന ഡി.എം.കെ, ഇപ്പോള്‍ ഈ ബില്ലിനെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ മണ്ഡല പുനര്‍നിര്‍ണ്ണയ നീക്കങ്ങളെ ശക്തമായി എതിര്‍ത്തിരുന്ന ഡി.എം.കെ, ഇപ്പോള്‍ ഈ ബില്ലിനെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭരണപക്ഷമായ എന്‍.ഡി.എയ്ക്ക് ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാന്‍ ഡി.എം.കെയുടെ 22 എം.പിമാരുടെ പിന്തുണ നിര്‍ണ്ണായകമാണ്. ഭരണഘടന ഭേദഗതിക്ക് ആവശ്യമായ 360 വോട്ടുകള്‍ തികയ്ക്കാന്‍ 319 എം.പിമാരുള്ള എന്‍.ഡി.എയ്ക്ക് ഡി.എം.കെയുടെ നിലപാട് വലിയ ആശ്വാസമാകും.

















