CinemaKeralaNews

കാവി ജുബ്ബയും മുണ്ടുമണിഞ്ഞ് ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളും ആയി വാണി വിശ്വനാഥ് വീണ്ടും വെള്ളിത്തിരയിൽ: വീഡിയോ കാണാം

ഷൈന്‍ ടോം ചാക്കോയെ കേന്ദ്രകഥാപാത്രമാക്കി നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളില്‍ ശ്രദ്ധേയനായ എംഎ നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുല്‍ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 8നു തിയറ്ററുകളിലെത്തും. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യല്‍മീഡിയകളില്‍ മികച്ച പ്രതികരണമാണ്. ‘ആളേ പാത്താ’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. ഗാനരചന പളനി ഭാരതിയും, ആലപിച്ചത് അഖില രവീന്ദ്രനുമാണ്. വാണി വിശ്വനാഥും ദില്‍ഷാ പ്രസന്നനുമാണ് ഈ അടിപൊളി ഡാന്‍സ് ഗാനത്തിലെത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം, കുട്ടിക്കാനം, തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഇന്‍വെസ്റ്റിഗേഷന്‍ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. എംഎ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പിഎം കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സേവനകാലത്ത്, അദ്ദേഹം തന്റെ ഡയറിയില്‍ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങള്‍ വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ നിഷാദ് രൂപീകരിച്ചത്. ക്രൈം ബ്രാഞ്ച് എസ് പിയായും ഇടുക്കി എസ് പിയായും ദീര്‍ഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീന്‍. ഡിഐജി റാങ്കില്‍ സര്‍വീസില്‍നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ വിശിഷ്ട സേവനത്തിന് പ്രസിഡന്റില്‍നിന്നും രണ്ട് തവണ സ്വര്‍ണ്ണ മെഡല്‍ ലഭിച്ചിട്ടുണ്ട്.

വാണി വിശ്വനാഥ്, സമുദ്രകനി, മുകേഷ്, അശോകന്‍, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുര്‍ഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോള്‍, ആഭിജ, പ്രശാന്ത് അലക്‌സാണ്ടര്‍, ജോണി ആന്റണി, വിജയ് ബാബു, സുധീര്‍ കരമന, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ഷഹീന്‍ സിദ്ദിഖ്, കോട്ടയം നസീര്‍, കൈലാഷ്, ബിജു സോപാനം, കലാഭവന്‍ ഷാജോണ്‍, സായികുമാര്‍, കലാഭവന്‍ നവാസ്, പി ശ്രീകുമാര്‍, ശ്യാമപ്രസാദ്, ബാബു നമ്ബൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, അനു നായര്‍, സിനി എബ്രഹാം, ദില്‍ഷ, ഗൗരി പാര്‍വതി, മഞ്ജു സുഭാഷ്, ജയകൃഷ്ണന്‍, ജയകുമാര്‍, ജയശങ്കര്‍, അനീഷ് ഗോപാല്‍, ചെമ്ബില്‍ അശോകന്‍, ചാലി പാലാ, രാജേഷ് അമ്ബലപ്പുഴ, അനീഷ് കാവില്‍, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായര്‍, ഗിരിജാ സുരേന്ദ്രന്‍, ഭദ്ര, പ്രിയാ രാജീവ്, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠന്‍, സുന്ദര്‍ പാണ്ട്യന്‍, സാബുഅമി, അനീഷ് ഗോപാല്‍, രാജേഷ് അമ്ബലപ്പുഴ തുടങ്ങിയവരോടൊപ്പം സംവിധായകന്‍ എം എ നിഷാദ് സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഏകദേശം 70ഓളം താരങ്ങളാണ് അണിനിരക്കുന്നത്.

ഛായാഗ്രഹണം: വിവേക് മേനോന്‍, ചിത്രസംയോജനം: ജോണ്‍കുട്ടി, സംഗീതം: എം ജയചന്ദ്രന്‍, പശ്ചാത്തല സംഗീതം: മാര്‍ക്ക് ഡി മൂസ്, ഗാനരചന: പ്രഭാവര്‍മ്മ, ഹരിനാരായണന്‍, പളനി ഭാരതി, ഓഡിയോഗ്രാഫി: എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: ബിനോയ് ബെന്നി, കലാസംവിധാനം: ഗിരീഷ് മേനോന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കൃഷ്ണകുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍: രമേശ് അമാനത്ത്, വി എഫ് എക്‌സ്: പിക്ടോറിയല്‍, സ്റ്റില്‍സ്: ഫിറോസ് കെ ജയേഷ്, ത്രില്‍സ്: ഫീനിക്‌സ് പ്രഭു, ബില്ല ജഗന്‍, കൊറിയോഗ്രാഫര്‍: ബ്രിന്ദ മാസ്റ്റര്‍, ഡിസൈന്‍: യെല്ലോ യൂത്ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button