ഇന്ത്യൻ യൂത്ത് കോൺഗ്രസ് കൊഴുവനാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. കൊഴുവനാൽ ടൗണിൽ നടന്ന ഇന്ദിരാ അനുസ്മരണം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസ്സ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ യൂത്ത് കോൺഗ്രസ് കൊഴുവനാൽ മണ്ഡലം പ്രസിഡന്റ് അഡ്വ. ഗോകുൽ ജഗന്നിവാസ് അധ്യക്ഷത വഹിച്ചു. ലളിതഗാന മത്സരത്തിൽ സംസ്ഥാനതലത്തിൽ സമ്മാനാർഹനായ സാം സോണിയെ യോഗത്തിൽ ആദരിക്കുകയും അദ്ദേഹം ഒരു ഗാനം ആലപിക്കുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം മുൻ പ്രസിഡന്റ് ജേക്കബ് അൽഫോൻസാ ദാസ്, യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് കിരൺ മാത്യു അരിക്കൽ, യൂത്ത് കോൺഗ്രസ് കൊഴുവനാൽ മണ്ഡലം വൈസ് പ്രസിഡന്റ്മാരായ നിഖിൽ ജോസ്, എൽബിൻ കുര്യാക്കോസ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജോബിഷ് ജോഷി, നിഷാ സെബാസ്റ്റ്യൻ വടക്കെമുറി , അബിൻ ഷാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി ജോസഫ് പൊയ്കയിൽ, കോൺഗ്രസ് കൊഴുവനാൽ മുൻ മണ്ഡലം പ്രസിഡന്റ്‌മാരായ എം എം തോമസ് മണിയങ്ങാട്ട്, ജോർജ് കുട്ടി ചുരക്കൽ, സിബി തോമസ് പൂറ്റനാനി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ടി സി ശ്രീകുമാർ തെക്കേടത്ത്, കോൺഗ്രസ് കൊഴുവനാൽ മണ്ഡലം വൈസ് പ്രസിഡണ്ട് പി.ജെ.സെബാസ്റ്റ്യൻ പുള്ളോലിൽ, സിബി ജോസ് പറകുളങ്ങര, ബാലചന്ദ്ര ദാസ് ആഴ്കത്ത് വെട്ടിക്കൊമ്പിൽ, തങ്കം ജോസ് കൈപ്പൻപ്ലാക്കൽ, കോൺഗ്രസ് കൊഴുവനാൽ മണ്ഡലം ടൗൺ വാർഡ് പ്രസിഡന്റ് പി ഡി ജോസഫ്, ഷാജി ചാവേലിൽ,ടി സി ജോസഫ് തലവേലിൽ, ടോമി കരുവാകുന്നേൽ, ആന്റണി വി.റ്റി, ചാൾസ് അനിമുട്ടിൽ തുടങ്ങിയവർ ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു സംസാരിച്ചു.
















