കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റിയുടെനേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ നാൽപ്പതാം രക്തസാക്ഷിദിനാചരണവും, സർദാർ വല്ലഭായി പട്ടേലിന്റെയും ഉമ്മൻചാണ്ടിയുടെയും ജന്മദിനാചരണം വരും സംഘടിപ്പിച്ചു. കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ മൂന്ന് നേതാക്കളുടെയും ചിത്രങ്ങൾക്കു മുമ്പിൽ പുഷ്പാർച്ചനയും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് തോമസുകുട്ടി നെച്ചിക്കാടിന്റെ അധ്യക്ഷതയിലായിരുന്നു അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചത്.

പാർട്ടി നേതാക്കളായ സതീശ് ചൊള്ളാനി, അഡ്വ.ആർ മനോജ്, സാബു എബ്രഹാം, ഷോജി ഗോപി, ബിബിൻ രാജ്, വി സി പ്രിൻസ്, ബിജോയ് ഇടേട്ട്, ടോണി തൈപ്പറമ്പിൽ, രാഹുൽ പി എൻ ആർ, സണ്ണി വി സ്കറിയ, സന്തോഷ് മണർകാട്ട്, സത്യനേശൻ തോപ്പിൽ, എ എസ് തോമസ്, ജോർജ്ജ്കുട്ടി ചെമ്പകശ്ശേരി, ആനി ബിജോയ്, മാത്യുക്കുട്ടി കണ്ടത്തിൽപറമ്പിൽ, മായ രാഹുൽ, ലിസിക്കുട്ടി മാത്യു, ബാബു മുളമൂട്ടിൽ, സിബി കിഴക്കേയിൽ, ജോയിച്ചൻ പൊട്ടൻകുളം, ജോസഫ് പുളിക്കൽ, ടെൻസൺ വലിയകാപ്പിൽ, ബോബച്ചൻ മടുക്കങ്കൽ, മനോജ് വി ടി, ബേബി കിപ്പുറം, കെ ആർ മുരളീധരൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക