CrimeFlashHealthIndiaNewsSocial

17കാരി പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട 19 പേർക്ക് എച്ച്ഐവി രോഗബാധ; പെൺകുട്ടി കിടക്ക പങ്കിടുന്നത് ലഹരി ഉപയോഗത്തിന് പണം കണ്ടെത്താൻ: ഡെറാഡ്യൂണിൽ നിന്ന് പുറത്തുവരുന്ന വിചിത്ര വാർത്ത ഇങ്ങനെ.

ഡെറാഡൂണ്‍: 17-കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 19-ലേറെ പേര്‍ക്ക് എച്ച്‌ഐവി. ഉത്തരഖാണ്ഡിലെ നൈനിറ്റാളിലാണ് ഞെട്ടിക്കുന്ന സംഭവം. ഹെറോയിന് അടിമയാണ് പെണ്‍കുട്ടി. ലഹരിക്കായി പണം കണ്ടെത്താനാണ് പെണ്‍കുട്ടി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കുട്ടിക്ക് കൗണ്‍സിലിംഗ് മറ്റും നല്‍കി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

യുവാക്കള്‍ ഒന്നടങ്കം ഒരേ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുകയും പിന്നാലെ നടത്തിയ പരിശോധനയിലാണ് എച്ച്‌ഐവി പോസറ്റീവാണെന്ന് കണ്ടെത്തിയത്. ഇവരെ കൗണ്‍സിലിംഗിന് വിധേയരാക്കിയതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. എച്ച്‌ഐവി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി നൈനിറ്റാള്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആശങ്ക രേഖപ്പെടുത്തി.സാധാരണഗതിയില്‍ പ്രതിവര്‍ഷം 20-ല്‍ താഴെ മാത്രം പേര്‍ക്കാണ് എച്ച്‌ഐവി പോസ്റ്റീവ് കേസുകള്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ ഈ വര്‍ഷം അഞ്ച് മാസത്തിനിടെ 19 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

സാധാരണഗതിയില്‍ പ്രതിവര്‍ഷം 20-ല്‍ താഴെ മാത്രം പേര്‍ക്കാണ് എച്ച്‌ഐവി പോസ്റ്റീവ് കേസുകള്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ ഈ വര്‍ഷം അഞ്ച് മാസത്തിനിടെ 19 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞ 17 മാസത്തിനിടെ രാംനഗറില്‍ 45 പേര്‍ക്കാണ് എച്ച്‌ഐവി പോസറ്റീവായതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. രോഗബാധ കണ്ടെത്തിയ യുവാക്കള്‍ക്കൊപ്പം അവരുടെ പങ്കാളികളിലേക്കും ഇത് പടരുന്നുവെന്നും ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button