ജീവിതത്തിന്റെ പൂർണതയ്ക്ക് ലൈംഗികത അത്യാവശ്യമാണ്. അതില്ലാതൊരു ജീവിതം അസാദ്ധ്യമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഒരിക്കലെങ്കിലും അത്തരത്തിലൊരു ബന്ധം ഉണ്ടാകാത്തവർ മാനസികമായോ, ശാരീരികമായോ എന്തെങ്കിലും പ്രശ്നമുളളവരായിരിക്കും എന്നാണ് ആരോഗ്യവിദ്ധർ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഈവക പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ലൈംഗികത ആസ്വദിക്കാത്തവർ ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ചെറുതല്ലാത്ത സംഖ്യയാണ് ഇവരുടേത്. പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയൻസസ് (പിഎൻഎഎസ്) ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്രിട്ടണ്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീ പുരുഷന്മാരെയാണ് പഠനവിധേയമാക്കിയത്. ( ബ്രിട്ടനില്‍ നിന്ന് 4,00,000 പേരും ഓസ്ട്രേലിയയില്‍ നിന്ന് 13,500 പേരും). ബ്രിട്ടണില്‍ നിന്നുള്ളവരില്‍ 4,000 പേരോളമാണ് ഒരിക്കലും ലൈംഗികബന്ധത്തില്‍ ഏർപ്പെടാത്തത്. അത്തരക്കാരായ ഓസ്ട്രേലിയക്കാരുടെ എണ്ണവും കുറവല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഇത്തരമൊരു അവസ്ഥയ്ക്കുള്ള ശരിയായ കാരണം എന്താണെന്ന് പഠനം പറയുന്നില്ല. വരുമാന അസമത്വം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ എന്നിവയെല്ലാം ഇതിന് കാരണമാകാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ഒരിക്കല്‍പ്പോലും ലൈംഗികബന്ധത്തില്‍ ഏർപ്പെടാത്ത വ്യക്തികള്‍ ഉന്നത വിദ്യാഭ്യാസമുള്ളവരും ലഹരിയോട് തീരെ താല്പര്യമില്ലാത്തവരുമാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരുവസ്തുത. ശാരീരികമായ പ്രശ്നങ്ങളും ഇവർക്കില്ല. എന്നാല്‍ ഇത്തരക്കാരില്‍ ലൈംഗികബന്ധത്തില്‍ ഏർപ്പെടുന്ന സമപ്രായക്കാരെ അപേക്ഷിച്ച്‌ ഉയർന്ന ഏകാന്തത, അസന്തുഷ്ടി, അസ്വസ്ഥത എന്നിവ ഉള്ളതായി കണ്ടെത്തി. പല പ്രശ്നങ്ങളുടെയും മറുമരുന്നായ സെക്സിന്റെ അഭാവമായിരിക്കാം ഇതിന് കാരണമെന്നാണ് കരുതുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക