പാലാ കരൂരില്‍ ജെ.സി.ബിയ്ക്കിടയില്‍ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. പാലാ കരൂർ പയപ്പാർ കണ്ടത്തില്‍ വീട്ടില്‍ പോള്‍ ജോസഫാണ് ദാരുണമായി മരിച്ചത്.
ഇന്നു രാവിലെയായിരുന്നു അപകടം. വീടു നിർമ്മാണത്തിനായി ഇദ്ദേഹത്തിന്റെ വീട്ടില്‍ ജെ.സി.ബി എത്തിച്ചിരുന്നു. ജെ.സി.ബി പ്രവർത്തിപ്പിച്ചിരുന്ന ഓപ്പറേറ്റർ പുറത്തേയ്ക്കു പോയ സമയത്ത് ഇദ്ദേഹം ജെ.സി.ബി സ്വയം പ്രവർത്തിപ്പിക്കുകയായിരുന്നതായി ബന്ധുക്കളും ദൃക്‌സാക്ഷികളും പറയുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇതിനിടെ ഇദ്ദേഹത്തിന്റെ തല പിന്നിലേയ്ക്ക് തിരിയുന്നതിനിടെ ജെ.സി.ബിയ്ക്കിടയില്‍ കുടുങ്ങി അപകടമുണ്ടായതായാണ് പൊലീസ് പറയുന്നത്. അപകട വിവരം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം ജെ.സി.ബിയില്‍ നിന്നും ആശുപത്രിയിലേയ്ക്കു മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















