വഖഫ് ബോർഡിന്‍റെ കുടിയിറക്കല്‍ ഭീഷിണി നേരിടുന്നതില്‍ മുസ്ലീം കുടുംബവും. കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ വഖഫായി സ്വന്തമാക്കി പിന്തുടർച്ചക്കാരെ വഴിയാധാരമാക്കാൻ ശ്രമിക്കുന്നതായി പരാതി.
എറണാകുളം പുല്ലേപ്പടിയില്‍ താമസിക്കുന്ന അബ്ദുള്‍ സത്താർ മൂസ ഹാജി സേട്ടിന്‍റെ കൊച്ചുമകള്‍ ഷംസാദാണ് ആരോപണവുമായി എത്തിയിരിക്കുന്നത്. 400 കോടിയുടെ സ്വത്തിനാണ് വഖഫിന് അവകാശം ഉന്നയിച്ചിരിക്കുന്നത്.
-->
എറണാകുളം നഗര മദ്ധ്യത്തില്‍ ഒരേക്കറില്‍ അധികം സ്ഥലത്താണ് ഇവരുടെ കുടുംബ വീട് സ്ഥിതി ചെയ്യുന്നത്. പൊട്ടിപ്പൊളിഞ്ഞ് വലിയ വീട്ടിന് 100 വർഷത്തിലധികം പഴക്കമുണ്ട്. ആ വീട്ടിലാണ് ഷംസാദും സഹോദരനും താമസിക്കുന്നത്. മുനമ്ബത്ത് വഖഫ് അവകാശവാദം ഉന്നയിച്ച സ്ഥലവും മുൻപ് കുടുംബത്തിന്റേതായിരുന്നു. തിരുവിതാകൂർ രാജാവില്‍ ഇവരുടെ മുത്തച്ഛൻ അബ്ദുള്‍ സത്താർ മൂസ ഹാജിക്കാണ് മുനമ്ബത്തെ സ്ഥലം ലഭിച്ചത്.
ഷംസാദ് പറയുന്നതനുസരിച്ച്, “സംസ്ഥാനത്ത് ഭൂപരിഷ്കരണ നിയമം പ്രാബല്യത്തില്‍ വരുന്ന കാലത്ത് വഫഖിന്റെ കേന്ദ്രകമ്മിറ്റിയില്‍ പെട്ടവർ വീട്ടിലെത്തി. ഒരാള്‍ക്ക് 16 ഏക്കർ സ്ഥലം മാത്രമേ കൈവശം വൈക്കാൻ പാടുള്ളൂവെന്നും സ്വത്തുക്കള്‍ സർക്കാർ കണ്ടുകെട്ടുമെന്നും മക്കള്‍ വഴിയാധാരമാകുമെന്നും ബാപ്പയോട് പറഞ്ഞു. സ്വത്ത് സർക്കാർ കൊണ്ടു പോകാതിരിക്കാൻ സ്വത്ത് ട്രസ്റ്റാക്കി മാറ്റുന്നതാണ് നല്ലതെന്ന് പറഞ്ഞ് ബാപ്പയെ തെറ്റിദ്ധരിപ്പിച്ചു.
പിന്നാലെ മുത്തച്ഛന്റെ പേരിലുള്ള ട്രസ്റ്റിന് ബാപ്പയും ചേട്ടനും സ്വത്തവകാശം എഴുതിവെച്ചു. പിന്നീട് ട്രസ്റ്റില്‍ പ്രശ്നങ്ങളുണ്ടാക്കി അത് തന്ത്രപരമായി ആലുവ പള്ളിയിലെ വഖഫ് സ്വത്താക്കി മാറ്റുകയായിരുന്നു. ബാപ്പയുടെ വില്‍പത്രത്തില്‍ പോലും വഖഫ് എന്ന വാക്ക് ഇല്ല, എന്നിട്ടും കോടതി പോലും വഖഫ് സ്വത്താണ് തങ്ങള്‍ക്ക് ഇതില്‍ ഇടപെടാനാകില്ലെന്ന് പറഞ്ഞ് കൈമലർത്തുകയാണ്. മന്ത്രിമാരും ഇക്കാര്യത്തില്‍ ഒന്നും പറയുന്നില്ല.
വഖഫ് ട്രസ്റ്റിമാരും മുത്തവല്ലിമാരും പറയുന്നത് വീട് പൊളിച്ച് ഷോപ്പിംഗ് കോംപ്ലക്സ് പണിയണമെന്നാണ്. ദൈവത്തിന് എന്തിനാണ് ഷോംപ്പിംഗ് കോംപ്ലക്സ്. ഞാൻ ഒന്ന് മരിച്ചാല്‍ മതി എന്നാണ് അവർ കരുതുന്നത്, എങ്കില്‍ പിന്നെ ഇറക്കിവിടണ്ടല്ലോ. ഭക്ഷണവും ചികിത്സയും സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് നടന്നു പോകുന്നത്. ഞാൻ ഇപ്പോഴും ഇസ്ലാമത വിശ്വാസിയാണ്. തട്ടമിട്ടതുകൊണ്ടോ, ബുർഖ ധരിച്ചതു കൊണ്ടോ ആയില്ല, മനസാണ് നന്നാവണ്ടത്. ഏത് നിമിഷവും വഖഫ് തങ്ങളെ ഇറക്കി വിട്ടേക്കാമെന്നും”- ഷംസാദ് പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക