റസ്റ്റോറന്റില്‍ വെച്ച്‌ മോഷണത്തിനിടെ ലൈംഗിക ബന്ധത്തിലേർപ്പെട്ട് യുവാവും യുവതിയും. അമേരിക്കയിലെ അരിസോണയിലുള്ള മോണ്‍ ചെറി എന്ന റസ്റ്ററന്റിലാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ നടന്ന മോഷണം സിസിടിവിയില്‍ പതിയുകയായിരുന്നു.അതിക്രമിച്ചു കയറിയ ശേഷം മോഷണം നടത്തിന് മുൻപ് ഇവർ ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് ഇവർ പണവും മറ്റ് വസ്തുക്കളും മോഷ്ടിച്ചത്.

റോസാപ്പൂക്കളുമായുള്ള ഡിസൈനുമായി അതിമനോഹരമായ ഇന്റീരിയറുള്ള റസ്റ്ററന്റാണ് മോണ്‍ ചെറി. ഇൻസ്റ്റഗ്രാം അടക്കം എല്ലാ സമൂഹമാധ്യമങ്ങളിലും ഈ റസ്റ്ററന്റ് പ്രശസ്തമാണ്. സിസിടിവി ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തനിക്ക് വിചിത്രമായി തോന്നിയെന്നാണ് റസ്റ്ററന്റ് ഉടമയായ ലെക്‌സി കാലിസ്‌കന്റെ വാക്കുകള്‍.’അവർക്ക് ആ നിമിഷത്തില്‍ എല്ലാം കൈവിട്ടുപോയതായിരിക്കാം. അതാകാം മോഷണത്തിനിടെ എല്ലാം മറന്ന് ഇങ്ങനെയൊക്കെ ചെയ്തത്. ചുറ്റും റോസാപ്പൂക്കളല്ലേ. കുറച്ച്‌ റൊമാന്റിക് ആകാമെന്ന് തോന്നിക്കാണും,’ എബിസി15 അരിസോണ എന്ന മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ ലെക്‌സി കാലിസ്‌കൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മോഷ്ടാക്കളുടെ മുഖം വ്യക്തമാകുന്ന സ്‌ക്രീൻ ഷോട്ടുകള്‍ റസ്റ്ററന്റിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘രണ്ട് ലവ് ബേർഡ്‌സ് ഞങ്ങളുടെ റസ്റ്ററന്റില്‍ മോഷ്ടിക്കാൻ കയറി. ആർക്കെങ്കിലും ഇവരെ അറിയാമോ’ എന്നാണ് ചിത്രങ്ങള്‍ക്ക് ഇവർ ക്യാപ്ഷൻ നല്‍കിയിരിക്കുന്നത്. മോഷ്ടാക്കള്‍ക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക