കോടതി കുറ്റവിമുക്തനാക്കിയ നടൻ ദിലീപിനെ ആള്‍ക്കൂട്ടവിചാരണ നടത്തി പച്ചയ്‌ക്ക് കത്തിക്കണമെന്ന് പറഞ്ഞ് ഏഴാം ക്ലാസ് വിദ്യാർത്ഥിനി. നേമം ഗവണ്മെന്റ് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി മിസ്രിയയാണ് എട്ടു വർഷം കോടതി വിചാരണ നടത്തി വെറുതെ വിട്ട ദിലീപിനെ ജനക്കൂട്ട വിചാരണ നടത്തി പച്ചക്ക് കത്തിക്കണം എന്ന് പറഞ്ഞത്. ‘ അവള്‍ക്കൊപ്പം’ എന്ന ബോർഡും കയ്യിലേന്തി അതിജീവിതയ്‌ക്ക് പിന്തുണ എന്ന രീതിയില്‍ നടത്തിയ പരിപാടിയിലാണ് പെണ്‍കുട്ടിയുടെ രോഷപ്രകടനം .
ദിലീപിന്റെ സിനിമ കണ്ടതില്‍ തനിക്ക് ലജ്ജ തോന്നുന്നുവെന്നും , സിനിമയില്‍ ചെയ്ത റോളുകളേക്കാള്‍ വൻ മതില്‍ മാസായാണ് ദിലീപ് ജീവിതത്തില്‍ പ്രകടമാക്കുന്നത് എന്ന് ഓർക്കുമ്ബോ അദ്ദേഹത്തെ നിർത്തി പൊരിയ്‌ക്കാനുള്ള ദേഷ്യമുണ്ടെനിക്ക് . പച്ചക്ക് കത്തിക്കണം ഈ ജനക്കൂട്ടത്തിന് മുന്നിലിട്ട് അയാളെ . ഇതു പോലൊരാളെ ഇനി വച്ചോണ്ടിരിക്കരുതെന്ന് പറഞ്ഞാണ് പെണ്‍കുട്ടി തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത് .
വീഡിയോ ചുവടെ

















