ആറു വയസുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‌ വീട്ടമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശികളായ ഷിർഷാദ്, സീത എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്. സീതയുടെ ശ്രീകാര്യത്തെ വാടകവീട്ടില്‍ വച്ചാണ് ഷിർഷാദ് ആറു വയസുകാരിയെ പീഡിപ്പിച്ചത്. സീതയുടെ ആണ്‍ സുഹൃത്താണ് ഷിർഷാദ്.

സീതയുടെ അറിവോടുകൂടിയാണ് കുട്ടിയെ ഷിർഷാദ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സീതയുടെ വീട് അയല്‍പക്കത്തായതിനാല്‍ കുട്ടി സ്ഥിരമായി ഇവിടെ എത്തുമായിരുന്നു. അത് മനസിലാക്കിയ ശേഷമാണ് ഷിർഷാദ്, സീതയുടെ അറിവോടെ കുട്ടിയെ പീഡിപ്പിച്ചത്. പീഡനവിവരം മനസിലാക്കിയ രക്ഷകർത്താക്കള്‍ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക