AutomotiveBusinessIndiaNews

വാങ്ങാൻ ആളില്ലാതെ കാറുകൾ കെട്ടിക്കിടക്കുന്നു; ആശങ്ക പരസ്യമാക്കി മാരുതി മേധാവി: വിശദാംശങ്ങൾ വായിക്കാം

10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകളുടെ വില്‍പ്പനയില്‍ ഇടിവുണ്ടായതായി മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ പറഞ്ഞു.

ഇത് ആശങ്കാജനകമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഒരു കാലത്ത് മൊത്തം വില്‍പ്പനയുടെ 80% ഈ കാറുകളായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് തുടർച്ചയായി കുറയുന്നു. ആളുകള്‍ക്ക് ഡിസ്പോസിബിള്‍ വരുമാനം കുറവായതാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കമ്ബനിയുടെ ത്രൈമാസ ഫലങ്ങളെക്കുറിച്ചുള്ള സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വിഭാഗത്തില്‍ വില്‍പ്പന കുറവായതിനാല്‍ വാഹന വിപണിയില്‍ മൊത്തത്തിലുള്ള വളർച്ചയില്ലെന്ന് ഭാർഗവ പറഞ്ഞു. വിപണി ഈ നിലയിലെ വളർച്ച വീണ്ടെടുക്കാൻ, ആളുകള്‍ക്ക് കൂടുതല്‍ ഡിസ്പോസിബിള്‍ വരുമാനം ഉണ്ടായിരിക്കണം. എങ്കിലും, ഉത്സവ സീസണില്‍ മൊത്തത്തിലുള്ള റീട്ടെയില്‍ വില്‍പ്പനയില്‍ 14 ശതമാനം വളർച്ചയാണ് കമ്ബനി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (സിയാം) കണക്കുകള്‍ പ്രകാരം 2018-19ല്‍ 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകളുടെ വിപണി വിഹിതം 80 ശതമാനം ആയിരുന്നു. ആ കാലയളവില്‍ ഇന്ത്യയിലെ യാത്രാ വാഹനങ്ങളുടെ മൊത്ത വില്‍പ്പന 33,77,436 യൂണിറ്റായിരുന്നു. 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള യാത്രാ വാഹനങ്ങളുടെ വിഹിതം ഇപ്പോള്‍ വിപണിയില്‍ 50 ശതമാനത്തില്‍ താഴെയാണ്. 2023-24 സാമ്ബത്തിക വർഷത്തില്‍ രാജ്യത്തെ പാസഞ്ചർ വാഹനങ്ങളുടെ മൊത്ത വില്‍പ്പന 42,18,746 യൂണിറ്റുകളുടെ റെക്കോർഡ് ഉയർന്ന നിലയിലെത്തി. ഈ വിഭാഗത്തിൻ്റെ വിപണി ഇപ്പോള്‍ വളരുന്നില്ലെന്നും ഭാർഗവ പറഞ്ഞു. “ഇത് ആശങ്കയ്ക്ക് കാരണമാണ്. വിലകൂടിയ കാറുകളില്‍ മാത്രമാണ് വളർച്ച നടക്കുന്നത് എന്നതാണ് സത്യം. അതെനിക്ക് വലിയ സന്തോഷം നല്‍കുന്നില്ലെന്ന് ഞാൻ കരുതുന്നു” അദ്ദേഹം പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button