പപ്പടവും പായസവും ബിരിയാണിയും ഗുലാബ് ജാമുനും മുതല്‍ പലതും കൂട്ടത്തല്ലിന് കാരണമായ വിവാഹ വേദിയിലേക്ക് പുതിയൊരു അതിഥിയെത്തി.

ഇത്തവണ ഈന്തപ്പഴ വിതരണത്തിന്റെ പേരിലാണ് വിവാഹവേദിയില്‍ ലഹള പാെട്ടിപ്പുറപ്പെട്ടത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ കാപ്ഷനിലാണ് വിവാഹവേദി കലാപ ദേവിയായത് ഈന്തപ്പഴത്തിന്റെ പേരിലാണെന്ന് വ്യക്തമാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉത്തർപ്രദേശിലെ സംഭാലില്‍ നിന്നുള്ള വീഡിയോയിലെ സംഭവങ്ങള്‍ എന്ന് നടന്നതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. വധുവിന്റെയും വരന്റെയും ബന്ധുക്കളാണ് വിവാഹവേദി യുദ്ധക്കളമാക്കിയത്. ഇരുമ്ബ് വടിയും കസേരയുമടക്കം നിരവധി ആയുധങ്ങള്‍ ഇരു സംഘങ്ങളും ഉപയോഗിക്കുന്നുണ്ട്. യുവാക്കളും കുട്ടികളും മുതിർന്നവരും കലാപ ഭൂമിയില്‍ കൂട്ടത്തല്ലില്‍ പങ്കെടുക്കുന്നതും വീഡിയോയില്‍ കാണാം.

വിതരണം ചെയ്തിരുന്ന ഈന്തപ്പഴത്തിന്റെ പാക്കറ്റുകള്‍ ചിലർ മോഷ്ടിക്കാൻ ശ്രമിച്ചതാണ് തർക്കത്തിനും തല്ലിനും വഴിവച്ചത്. പാക്കറ്റ് എടുക്കാൻ ശ്രമിച്ചത് വധുവിന്റെ ബന്ധുക്കള്‍ തടഞ്ഞു. ഇത് പിന്നീട് വാക്കുതർക്കത്തിനും സംഘർഷത്തിനുമിടയാക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ആള്‍ക്കാരെ പിരിച്ചുവിട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക