യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാഞ്ചേരി സ്വദേശിനി ശ്രുതിദേവിയാണ്(32) മരിച്ചത്.ഇന്നലെ രാവിലെ യുവതി ഉറക്കമുണരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാമ്ബ് കടിയേറ്റതായി സംശയമുണ്ട്.

സിവില്‍ പൊലീസ് ഓഫീസറായ ജ്യോതിഷാണ് യുവതിയുടെ ഭർത്താവ്. രാത്രി ഭർത്താവിനൊപ്പമാണ് ശ്രുതി ഉറങ്ങിയിരുന്നത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക