പാലാ കടനാട്ടിൽ ദമ്ബതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവുകണ്ടം ഭാഗത്ത് കണക്കൊമ്ബില്‍ റോയി ( 55 ) ജാൻസി (50 ) എന്നിവരാണ് മരിച്ചത്. റോയിയെ ആത്മഹത്യചെയ്ത നിലയിലും ജാൻസിയുടെ മൃതദേഹം ബെഡില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
പാലാ ഡിവൈഎസ്പിയും മേലുകാവ് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു . ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റോയി ജീവനൊടുക്കിയതാണ് നിഗമനം. ദമ്ബതികള്‍ക്ക് മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകനുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















