എറണാകുളത്ത് കൂണുപോലെ മുളച്ചു പൊങ്ങുന്ന മസാജ് പാർലറുകളുടെ മറവിൽ നടക്കുന്നത് ലൈംഗിക വ്യാപാരം ആണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇടയ്ക്കിടെ പോലീസ് റെയ്ഡും പരിശോധനയും എല്ലാം നടക്കുന്നുണ്ടെങ്കിലും മാംസ വ്യാപാരം ഇപ്പോഴും തകൃതിയായി തന്നെ മുന്നോട്ടു പോകുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യം നൽകിയാണ് ഇടപാടുകാരെ ആകർഷിക്കുന്നത്.
ഇത്തരത്തിൽ ബ്യൂട്ടി പാർലർ മറയാക്കി നടത്തുന്ന ലൈംഗിക വ്യാപാര സ്ഥാപനത്തിൽ നിന്നുള്ള സ്പൈ ക്യാമറ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ടീം ഓറഞ്ച് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. മസാജിന്റെ മറവിൽ നടക്കുന്ന ലൈംഗിക സേവനങ്ങളെക്കുറിച്ച് ഒളിവും മറയും ഇല്ലാതെ സ്ഥാപനത്തിൻറെ നടത്തിപ്പുകാരി ഇടപാടുകാരൻ ചമഞ്ഞെത്തിയ ആളോട് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. 3000 രൂപ മുതൽ 25,000 രൂപ വരെയാണ് ഒരു മണിക്കൂർ സേവനത്തിന് ഇവർ ഈടാക്കുന്നത്. വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വരെ ഇത്തരം ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കുന്നുണ്ട് എന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലും വീഡിയോയിൽ ഉണ്ട്. 16 വയസ്സു മുതൽ പ്രായമുള്ള കുട്ടികളുടെ സേവനങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നതെന്ന് വളരെ ആത്മവിശ്വാസത്തോടെ ബ്യൂട്ടിപാർലർ നടത്തിപ്പുകാരിയായ യുവതി പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. സേവന സജ്ജരായ മസാജ് തെറാപ്പിസ്റ്റുകളുടെ ചിത്രങ്ങൾ ഉള്ള ആൽബവും ഇവർ ഇടപാടുകാരൻ ചമഞ്ഞെത്തിയ ആളെ കാണിച്ചു കൊടുക്കുന്നുണ്ട്.

















