അടിവസ്ത്രത്തില്‍ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എംഡിഎംഎ. വടക്കഞ്ചേരിയില്‍ ലക്ഷങ്ങള്‍ വില വരുന്ന രാസ ലഹരിവസ്തുക്കളുമായി യുവാവും യുവതിയും പിടിയില്‍. 46 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിലായത്. കോട്ടയം പൊൻകുന്നം സ്വദേശി എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുല്‍ സുനീർ (29) എന്നിവരാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്.

ഞായറാഴ്ച രാവിലെ 9 മണിയോടെ പന്നിയങ്കര ടോള്‍ പ്ലാസ്സക്ക് സമീപമാണ് ഇവർ പിടിയിലായത്. ബെംഗളൂരുവില്‍ നിന്നും ഇരുവരും രണ്ട് ട്രാവല്‍ ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു. ബസ് ഇറങ്ങിയശേഷം ടോള്‍ പ്ലാസയ്ക്ക് സമീപത്ത് വച്ച്‌ മറ്റൊരു ബസ്സില്‍ ഒരുമിച്ച്‌ യാത്ര ചെയ്യാൻ കാത്തുനില്‍ക്കുന്നതിനിടയാണ് ഇവർ പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിടിയിലാവുമ്പോള്‍ ഇവരുടെ കൈവശം 45.253ഗ്രാം എം ഡി എം എ ആണ് ഉണ്ടായിരുന്നത്. 24.089 ഗ്രാം ഷാഹുലിന്റെ പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും, 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തില്‍ നിന്നുമാണ് കണ്ടെടുത്തത്. ബെംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇവർ പൊലീസിന് മൊഴി നല്‍കിയത്. അന്തർ സംസ്ഥാന ലഹരി കടത്ത് സംഘവുമായി ബന്ധമുള്ളവർ ആണ് ഇവർ എന്ന് പൊലീസ് സംശയിക്കുന്നതായി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക