ആലുവയില്‍ വൻ പെണ്‍വാണിഭ സംഘം പിടിയില്‍. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരാണ് പിടിയിലായത്. രണ്ട് പേർ നടത്തിപ്പുകാരാണ്. ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
മൂന്ന് റൂമുകളില്‍ നിന്നായി ഏഴ് സ്ത്രീകളെയും മൂന്ന് ഇടപാടുകാരെയും പിടികൂടുകയായിരുന്നു. ഇവിടെ പെണ്‍വാണിഭം നടക്കുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ഏതാനും നാളുകളായി ഹോട്ടലും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഹോട്ടല്‍ മുറിയുടെ മുൻപില്‍ പൊലീസ് എത്തിയിട്ടും വാതില്‍ തുറക്കാൻ സംഘം തയ്യാറായിരുന്നില്ല. തുടർന്ന് മുറിയുടെ കതക് തകർത്താണ് പൊലീസ് അകത്ത് കടന്നത്. നിരവധി മൊബെല്‍ ഫോണുകള്‍, മദ്യം, ചെറിയ അളവില്‍ ലഹരിമരുന്ന് എന്നിവയും പെണ്‍വാണിഭ സംഘത്തില്‍ നിന്ന് പിടികൂടി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















