ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് – മുഹമ്മദൻസ് എസ്സി മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്കു നേരെ അതിക്രമം. ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച്‌ ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ ജയം നേടിയിരുന്നു. കൊല്‍ക്കത്ത കിഷോർഭാരതി സ്റ്റേഡിയത്തില്‍ 75-ാം മിനിറ്റില്‍ ജീസസ് ജിമെനെസ് ഗോള്‍ നേടിയതിനു പിന്നാലെയായിരുന്നു സംഭവം.

67-ാം മിനിറ്റില്‍ ക്വാമി പെപ്ര ആദ്യ ഗോള്‍ നേടിയ ശേഷം ഗാലറിയിലുണ്ടായിരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർ ആഘോഷത്തിലായിരുന്നു. പിന്നാലെ ജിമെനെസും ഗോള്‍ നേടിയതോടെ ആരാധകർ ആവേശത്തിലായി. ഇതോടെ തൊട്ടടുത്ത സ്റ്റാൻഡിലിരുന്ന മുഹമ്മദൻസ് ആരാധകർ കുപ്പികളും ചെരിപ്പുമെല്ലാം ബ്ലാസ്റ്റേഴ്സ് ആരാധകർക്കു നേർക്ക് വലിച്ചെറിയുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൈതാനത്തേക്കും കളിക്കാർക്ക് നേർക്കും മുഹമ്മദൻസ് ആരാധകർ കുപ്പികളും ചെരിപ്പുമെല്ലാം വലിച്ചെറിഞ്ഞു. ഇതോടെ റഫറി മത്സരം നിർത്തിവെച്ചു. മുഹമ്മദൻസിന് അനുകൂലമായ ഒരു പെനാല്‍റ്റി നിഷേധിച്ചതും കാണികളെ ചൊടിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക