സിപിഎം നേതാവിനെതിരെ ലൈംഗികപീഡന പരാതി. പുന്നമട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.എം ഇക്ബാലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡൻ്റും ഏരിയ കമ്മിറ്റി അംഗവുമായ യുവതിയാണ് പരാതിക്കാരി. പാർട്ടി ഓഫീസില്‍ വച്ച് കയറിപ്പിടിച്ചു, മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയെ ലോക്കല്‍ കമ്മിറ്റി അംഗമാക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നും പരാതിയിലുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
പാർട്ടിക്ക് നല്‍കിയ പരാതിയില്‍ ജില്ലാ സെക്രട്ടേറിയറ്റംഗത്തെ അന്വേഷണ കമ്മീഷനായി വച്ചെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം വീണ്ടും ഇയാളെ ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. തുടർന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
DYFI മുൻ ജില്ലാ പ്രസിഡൻ്റ കൂടിയാണ് ലോക്കല്‍ സെക്രട്ടറി. നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം കൂടിയാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















