സിനിമയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകരുള്ള വ്യക്തികളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും. 

ഇരുവരും രണ്ട് വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളുമായി ചേർന്ന് നില്‍ക്കുന്ന വ്യക്തികളുമാണ്. എന്നാല്‍ ഇരുവരും തമ്മിലുള്ള സൗഹൃദം സമാനതകള്‍ ഇല്ലാത്തതാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച്‌ സുരേഷ് ഗോപിയുടെ ഒരു കമന്റും അതിന് തമാശ നിറഞ്ഞ മമ്മൂട്ടിയുടെ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. താരസംഘടനയായ ‘A.M.M.A’യുടെ ഷോയ്ക്ക് ശേഷം സുരേഷ് ഗോപിയെ യാത്ര അയക്കുമ്ബോഴുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിപാടിയില്‍ പങ്കെടുത്ത് തിരികെ പോവുകയായിരുന്ന സുരേഷ് ഗോപി, തന്നെ അവിടെ നിന്ന് തിരികെ അയച്ചാല്‍ ഇവിടെ വീണ്ടും പരിഗണിക്കണമെന്ന് പറയുകയും ഇതിന് മറുപടിയായി മമ്മൂട്ടി ഇവിടുത്തെ ചോറ് എപ്പോഴും ഇവിടെ തന്നെയുണ്ടാകുമെന്നും പറയുന്നു. ഇതിനിടെ കൂടെ ഉണ്ടായിരുന്ന ഒരു വ്യക്തി മമ്മൂട്ടിയെ കേന്ദ്രമന്ത്രിയാക്കണമെന്ന് പറയുകയും ഇതിന് മറുപടിയായി താൻ ഇത് എത്രതവണ പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി ചോദിക്കുന്നുണ്ട്.

ഇതിന് മറുപടിയായി ‘ഇതല്ലെ എന്നിട്ട് അനുഭവം, ഞാനിങ്ങനെ ജീവിച്ചോളാം’ എന്ന് ചിരിച്ചുകൊണ്ട് തൊഴുകൈകളോടെ മമ്മൂട്ടി പറയുന്നുണ്ട്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പരിപാടിയിലേക്ക് സുരേഷ് ഗോപിയെ മമ്മൂട്ടി കൊണ്ടുവരുന്നതും ഇരുവരും മോഹൻലാലിനെ കാണുന്നതും വീഡിയോയിലുണ്ട്.

സ്‌കിറ്റിന് വേണ്ടി വേഷം മാറി നില്‍ക്കുന്ന മോഹൻലാലിനെ കണ്ട് ഇതാര് എന്ന് ചോദിക്കുന്ന മമ്മൂട്ടിയും സമീപത്തേക്ക് വന്ന് കെട്ടിപിടിക്കുന്ന സുരേഷ് ഗോപിയെയുമെല്ലാം ആരാധകർ ആഘോഷിക്കുന്നുണ്ട്. ആരാധകർ പരസ്പരം തർക്കിക്കുമ്ബോഴും ഇവർ തമ്മില്‍ നല്ല സൗഹൃദത്തിലാണെന്നും ഇത് ആരാധകരും കണ്ട് പഠിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക