കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ മോശമായി സ്പര്‍ശിച്ചെന്ന പരാതിയില്‍ കേസെടുത്തു.നടക്കാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ ആയിരുന്ന രഞ്ജിത്തിനെതിരെയാണ് നടക്കാവ് പോലീസ് തന്നെ കേസ് രജിസ്റ്റർ ചെയ്തത്.

നിലവില്‍ കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന ഇയാല്‍ള്‍ക്കെതിരെ ലൈംഗികാതിക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ മേയ് 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടക്കാവിലെ ഒരു അപ്പാർട്ട്മെന്റില്‍ താമസിക്കുന്ന ദമ്പതികള്‍ തമ്മിലുള്ള വഴക്കിനെക്കുറിച്ചുള്ള വിവരത്തെ തുടർന്ന് അന്വേഷണം നടത്താനാണ് രഞ്ജിത്തും ഒരു എ.എസ്.ഐയും സ്ഥലത്തെത്തിയത്. ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള ഇടപെടലിനിടെ യുവതിയെ ആശ്വസിപ്പിക്കാനെന്ന പേരില്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് യുവതി നടക്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായസംഹിതയിലെ 75-ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക