കടിച്ച പാമ്ബിന്റെ വായപൊത്തിപിടിച്ച്‌ ആശുപത്രിയിലെത്തി വൃദ്ധൻ. ബീഹാർ സ്വദേശിയായ പ്രകാശ് മണ്ഡലാണ് ഈ കൃത്യം ചെയ്തത്.

തന്നെ കടിച്ച അണലി പാമ്ബിന്റെ വായ പൊത്തിപിടിച്ച്‌ ഇയാള്‍ ആശുപത്രിയിലേക്ക് ഓടി വരികയായിരുന്നു. കഴുത്തില്‍ ചുറ്റിയ പാമ്ബിന്റെ വായപൊത്തിപിടിച്ച്‌ വരുന്ന ഇയാളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തനിക്ക് വേഗം ചികിത്സ വേണമെന്നും ഇതാണ് തന്നെ കടിച്ച പാമ്ബെന്നും പ്രകാശ് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ സഹായത്തിനുണ്ടായിരുന്നു. പിന്നീട് ഇയാള്‍ ഇതേ പാമ്ബിനെ കൈയില്‍ മുറുക്കെ പിടിച്ച്‌ ആശുപത്രി വരാന്തയില്‍ കിടക്കുകയായിരുന്നു.

വേദനകൊണ്ട് ഇയാള്‍ പുളയുന്നത് വീഡിയോയില്‍ വ്യക്തമാണ്. പാമ്ബിനെ വിടാതെ തനിക്ക് ചികിത്സിക്കാനാവില്ലെന്ന് ഡോക്ടർ പറഞ്ഞതിനെ തുടർന്നാണ് പ്രകാശ് പാമ്ബിനെ വിട്ടുകളഞ്ഞത്. ഉഗ്രവിഷമുള്ള പാമ്ബിനെയും കൊണ്ട് ആശുപത്രിയിലേക്ക് വന്ന പ്രകാശിനെ കണ്ട് ചുറ്റുമുള്ളവർ ഭയക്കുകയും ചെയ്തു.

വളരെയേറെ വിഷമുള്ള പാമ്ബിനമാണ് അണലി. കടിയേറ്റാല്‍ മരണം വരെ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക