ജി സുധാകരനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച്‌ എംവി ഗോവിന്ദന്‍. അര മണിക്കൂറോളം ഇരുവരും സംസാരിച്ചു. ഡോ. ടി എം തോമസ് ഐസക്കും ജി സുധാകരനെ സന്ദര്‍ശിച്ചു. പുന്നപ്ര വയലാര്‍ സമര ഡയറക്ടറി സമ്മാനിച്ചാണ് തോമസ് ഐസക്ക് മടങ്ങിയത്. പരുക്ക് ഭേദമായതോടെ ജി സുധാകരന്‍ നാളെ ആശുപത്രി വിടും. രണ്ട് മാസം വിശ്രമത്തിലായിരിക്കും.

ശുചിമുറിയില്‍ കാല്‍വഴുതി വീണാണ് പരുക്കേറ്റത്.ശനിയാഴ്ച രാവിലെ കുളിമുറിയില്‍ വഴുതി വീണ് കാലിന് പരുക്കേല്‍ക്കുകയും സാഗര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് ജി സുധാകരന്‍ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. അവിടെ നടത്തിയ പരിശോധനയില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ കണ്ടെത്തിയതിനാല്‍ വിദഗ്ധ ചികിത്സയ്ക്ക് പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓപ്പറേഷനും തുടര്‍ചികിത്സയും ഉള്ളതിനാല്‍ തുടര്‍ന്നുള്ള രണ്ട് മാസം പൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്നും സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം ആണോ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് സംശയമുണ്ട്. സജി ചെറിയാന്റെ കടുത്ത വിമർശകനായ സുധാകരനെ കാണാൻ ആദ്യം എത്തിയത് സജി ചെറിയാൻ തന്നെയായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷും, തോമസ് ഐസക്കും എത്തിയത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സുധാകരൻ അമ്പലപ്പുഴയിൽ നിന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾക്കിടയാണ് പാർട്ടി നേതാക്കൾ കൂട്ടത്തോടെ അദ്ദേഹത്തെ അന്വേഷിക്കാൻ എത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക