മറുനാടന്‍ മലയാളിയുടെ ഉടമ ഷാജന്‍ സ്‌കറിയ നല്‍കിയ പരാതില്‍ നിലമ്ബൂര്‍ എംഎല്‍എ പി.വി അന്‍വറിനെതിരേ കേസെടുത്ത് പൊലീസ്.

സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ എരുമേലി പൊലീസാണ് കേസെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിഎന്‍സ് ആക്‌ട് 196,336,340,356 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മറുനാടന്‍ മലയാളി എന്ന യുട്യൂബ് ചാനലിലൂടെ താന്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളുടെ വീഡിയോ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ എഡിറ്റ് ചെയ്ത് പി.വി അന്‍വര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്ന് ഷാജന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്ന് ഷാജന്‍ സ്‌കറിയ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 196, 336, 340, 356 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക