മലപ്പുറം വളയംകുളത്ത് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കെ.എസ്.യു നേതാവിൻ്റെ കൊലവിളി പ്രസംഗവും അസഭ്യവർഷവും. കെ.എസ്.യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്ബ്യാർ ആണ് ഭീഷണി മുഴക്കിയത്. പഠിക്കാൻ വന്നാല്‍ പഠിച്ച്‌ പോകണമെന്നും അല്ലെങ്കില്‍ കാല് തല്ലി ഒടിക്കുമെന്നാണ് ഭീഷണി.

പ്രസംഗത്തിനിടെ അസഭ്യവും പറയുന്നുണ്ട്. വളയംകുളം അസബ കോളേജിനു മുന്നില്‍ നടത്തിയ പ്രസംഗത്തിലാണ് ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം കോളജിന്റെ യൂണിയൻ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് കൊലവിളിയും അസഭ്യവും കെ.എസ്.യു സംസ്ഥാന സെക്രട്ടറി നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ ചുവടെ കാണാം 👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക