
ഓടിക്കൊണ്ടിരുന്ന കാർ കിണറ്റിലേക്കു വീണുണ്ടായ അപകടത്തില്‍ നവദമ്ബതികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. കൊട്ടാരക്കരയില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന ദമ്ബതികളാണ് അപകടത്തില്‍പ്പെട്ടത്.എറണാകുളം കോലഞ്ചേരി പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപമാണ് ഇന്നലെ രാത്രി അപകടം ഉണ്ടായത്.15 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് കാർ വീണത്.
ആലുവ കൊമ്ബാറ സ്വദേശികളുമായ കാർത്തിക് എം അനില്‍ (27), വിസ്മയ (26), എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാർ വീഴുമ്ബോള്‍ കിണറ്റില്‍ 5 അടി ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. കാർ റോഡിലെ ചപ്പാത്തില്‍ ഇറങ്ങിയപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് കിണറിന്റെ സംരക്ഷണ ഭിത്തി തകർത്ത് കാർ ഉള്ളിലേക്ക് വീണു. കിണറില്‍ വെള്ളം കുറവായതിനാലാണ് വൻ ദുരന്തം ഒഴിവായത്.