പാലാ കരൂർ പഞ്ചായത്ത് കേന്ദ്രീകരിച്ച് പടർന്ന് പന്തലിക്കുന്ന ലഹരി മാഫിയ സംഘങ്ങൾക്കെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി. കരൂർ പഞ്ചായത്തിലെ വള്ളിച്ചിറ ആശാനിലയം മുണ്ടുപാലം പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള വ്യാജ മദ്യ വില്പനയും ലഹരി വ്യാപാരങ്ങളും തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. സന്ധ്യ കഴിഞ്ഞാൽ ലഹരി മാഫിയയുടെ സാന്നിധ്യം മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ഭീഷണിയും അസൗകര്യങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

വിഷയത്തിന് പരിഹാരം കാണുവാൻ എക്സൈസ് സംഘത്തിൻറെ കർശന ഇടപെടൽ ആവശ്യപ്പെട്ട് പാലാ എക്സൈസ് റേഞ്ച് ഓഫീസർ ദിനേശിന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആൽബിൻ ഇടമനശ്ശേരി, നേതാക്കളായ ജേക്കബ് അൽഫോൻസാ ദാസ്, അക്ഷയ്, കിരൺ മാത്യു എന്നിവർ ചേർന്ന് പരാതി കൈമാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക