രാജ്യമെങ്ങും നവരാത്രി ആഘോഷങ്ങളുടെ തിരക്കിലാണ്. വ്യാഴാഴ്ചയാണ് നവരാത്രി ആഘോഷങ്ങള്‍ക്കു തുടക്കമായത്. കൊച്ചിയില്‍ കല്യാണ്‍ ജ്വല്ലറി ഉടമ കല്യാണരാമനും കുടുംബവും സംഘടിപ്പിച്ച നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാൻ ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, കൃതി സനോണ്‍, മലൈക അറോറ, ശില്‍പ ഷെട്ടി, അജയ് ദേവ്ഗണ്‍, രശ്മിക മന്ദാന, ബോബി ഡിയോള്‍, സെയ്ഫ് അലി ഖാൻ എന്നിവരുള്‍പ്പെടെ നിരവധി സെലിബ്രിറ്റികളാണ് എത്തിച്ചേർന്നത്.
തെലുങ്ക് സിനിമാലോകത്തു നിന്നും നാഗചൈതന്യ, തമിഴകത്തുനിന്നും പ്രഭു, മലയാളത്തിന്റെ പ്രിയതാരങ്ങളായ ടൊവിനോ തോമസ്, ദിലീപ്, കാവ്യാ മാധവൻ, അന്ന ബെൻ, അനാർക്കലി മരിക്കാർ തുടങ്ങിയ താരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തു.
ട്രെഡീഷണല്‍ വസ്ത്രങ്ങള്‍ ധരിച്ചെത്തിയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.

















