ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് കേരളത്തിലും തുടക്കമായി.ആദ്യ 48 മണിക്കൂറില്‍ മികച്ച വില്പന ഫെസ്‌റ്റിവലില്‍ നേടാനായി.
രണ്ടു ദിവസത്തിനിടെ 11 കോടി ഉപഭോക്താക്കള്‍ ഫെസ്‌റ്റിവല്‍ സന്ദർശിച്ചു. 8000ത്തിലധികം കച്ചവടക്കാർ ഒരു ലക്ഷത്തിലധികം വില്‍പ്പന നേടി. കേരളത്തില്‍ സ്മാർട്ട്ഫോണുകള്‍, സൗന്ദര്യവർദ്ധക ഉത്പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയ്ക്കാണ് മികച്ച വാങ്ങല്‍ താത്പര്യം ലഭിച്ചത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ നഗരങ്ങളിലാണ് 65 ശതമാനം ഓർഡറുകളും ലഭിച്ചത്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് ലഭിച്ച മികച്ച സ്വീകരണത്തില്‍ സന്തോഷമുണ്ടെന്ന് ആമസോണ്‍ ഇന്ത്യ ആൻഡ് എമർജിംഗ് മാർക്കറ്റ്സ് ഡയറക്ടർ കിഷോർ തോട്ട പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക








