മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞു. പി.വി അൻവർ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഇത്തരത്തിലൊരു നടപടി.ആലുവയിലെ ഗസ്റ്റ് ഹൗസിലാണ് മാധ്യമപ്രവർത്തകരെ സുരക്ഷാവേലി തീർത്ത് തടഞ്ഞു നിർത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വാഹനം നിലവില്‍ ഗസ്റ്റ് ഹൗസിന് മുന്നിലുണ്ട്. ഇവിടെ നിന്ന് നെടുമ്ബാശേരി വിമാനത്തവളത്തിലേക്ക് മുഖ്യമന്ത്രി തിരിക്കും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ വിമർശങ്ങളാണ് അൻവർ ഉന്നയിച്ചത്. മുഖ്യമന്ത്രിയെന്ന സൂര്യൻ കെട്ടുപോയെന്നും ജനങ്ങള്‍ താങ്കളെ വെറുക്കുന്നതായും താൻ അദ്ദേഹത്തോട് നേരിട്ടുപറഞ്ഞെന്ന് പി.വി അൻവർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍നിന്ന് താഴ്ന്ന് പൂജ്യത്തിലെത്തിയെന്നും അദ്ദേഹം തന്നെ ചതിച്ചെന്നും അൻവർ കൂട്ടിച്ചേർത്തു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















