അപകടത്തെ തുടർന്ന് വാഹനത്തിനടിയില്‍ അകപ്പെട്ട സ്കൂട്ടറുമായി ടോറസ് ലോറി ഓടിയത് 8 കിലോമീറ്റർ. തിങ്കളാഴ്ച രാത്രി പാലായിലാണ് സംഭവം.കുടുങ്ങിയ സ്കൂട്ടറുമായി നിർത്താതെ പോയ ലോറി മരങ്ങാട്ടുപിള്ളിയ്ക്ക് സമീപമാണ് ഇടിച്ചു നിന്നത്.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ 2 യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ ബൈപ്പാസില്‍ പാതയോരത്ത് സംസാരിച്ചു നിന്ന യുവാക്കളുടെയും സ്കൂട്ടറിന്‍റേയും മേല്‍ ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ മേവട സ്വദേശികളായ അലൻ കുര്യൻ (26 ) നോബി (25) എന്നിവർക്കാണ് ഗുരുതരമായ പരുക്കേറ്റത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടത്തെത്തുടർന്ന് ലോറി എറണാകുളം ഭാഗത്തേക്ക് ഓടിച്ചു പോയി. സ്കൂട്ടർ ലോറിക്ക് അടിയില്‍ കുരുങ്ങിയ നിലയിലായിരുന്നു. സ്കൂട്ടറിന്‍റെ ബോഡി റോഡില്‍ ഉരഞ്ഞ് തീപ്പൊരി ചിതറിയെങ്കിലും ലോറി നിർത്തിയില്ല. 8 കിലോമീറ്റർ അകലെ മരങ്ങാട്ടുപിള്ളി ഇല്ലിക്കല്‍ താഴെ വളവിന് സമീപം നിയന്ത്രണം വിട്ട ലോറി ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു കയറി. ഇതോടെ ഇറങ്ങി ഓടിയ ലോറി ഡ്രൈവറെ അടക്കം കണ്ടെത്താനായില്ല. സ്കൂട്ടർ പൂർണമായും നശിച്ചു. ലോറിയില്‍ ലോഡ് ഉണ്ടായിരുന്നില്ല. ലോറിയില്‍ നിന്നും മദ്യക്കുപ്പികളും കണ്ടെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക