കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പ്രൊഡക്ഷൻ കണ്‍ട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ 10 ദിവസമായി ഷാനു ഇവിടെ താമസിക്കുകയായിരുന്നു. ഇന്ന് 3 മണിയോടെയാണ് മൃതദേഹം കണ്ടതെന്ന് ഹോട്ടല്‍ ഉടമ അറിയിച്ചു.

സെപ്റ്റംബർ 11 നാണ് ഷാനു ഇസ്മയില്‍ ഹോട്ടലില്‍ റൂം എടുത്തത്. ഇന്ന് റൂമില്‍ നിന്നും പുറത്തു വരാത്തത് കൊണ്ട് അന്വേഷിച്ചപ്പോഴാണ് ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച്‌ സെൻട്രല്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയില്‍ മ്യൂസിയം പോലീസ് ഷാനുവിനെതിരെ കേസെടുത്തിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു ബലാത്സംഗം ചെയ്തു എന്ന പരാതിയിലാണ് കേസ്. 2018 ല്‍ നടന്ന സംഭവത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക