
കോട്ടയം കുമരകം കൈപ്പുഴമുട്ടില്‍ നിയന്ത്രണം വിട്ട കാർ ആറ്റിലേക്ക് വീണുണ്ടായ അപകടത്തില്‍ 2 മരണം അപകടം. മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്. ഒരു കുഞ്ഞ് കാറിലുണ്ടായിരുന്നോ എന്ന് സംശയിക്കുന്നുണ്ട്. രാത്രി 8.45ഓടെയാണ് അപകടമുണ്ടായത്.
കാറിന്റെ നിയന്ത്രണം തെറ്റിയതാകാം അപകടത്തിന് കാരണമെന്നാണ് സംഭവ സ്ഥലത്തെത്തിയ പൊലീസിന്റെ പ്രാഥമിക നിഗമനം. കോട്ടയം ഭാഗത്തുനിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സർവീസ് റോഡ് വഴി വന്നപ്പോഴാണ് ആറ്റില്‍ വീണതെന്ന് നാട്ടുകാർ പറഞ്ഞു. കാറിന്റെ ഉള്ളില്‍ നിന്നും ആളുകളുടെ നിലവിളി ശബ്ദം കേട്ട് ജനങ്ങള്‍ ഓടിയെത്തിയപ്പോള്‍ കാർ വെള്ളത്തില്‍ മുങ്ങിത്താണിരുന്നു.