തിരുവനന്തപുരത്ത് വനിതാ സിവില്‍ പോലീസ് ഓഫീസറെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒ. അനിത(43)യെയാണ് നാവായിക്കുളം പറകുന്നിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഡ്യൂട്ടിക്കായി അനിത എത്തിയിരുന്നുവെങ്കിലും പിന്നീട് നൈറ്റ് ഡ്യൂട്ടി ആവശ്യപ്പെട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഭര്‍ത്താവ് പ്രസാദ് സമീപത്തെ കുടുംബവീട്ടിലേക്ക് പോയി തിരികെ വന്നപ്പോഴാണ് അനിതയെ മരിച്ച നിലയില്‍ കണ്ടത്. അനിതയുടെ ഭര്‍ത്താവ് പ്രസാദ് റിട്ട. പോലീസ് ഉദ്യോഗസ്ഥനാണ്. ദമ്ബതിമാര്‍ക്ക് രണ്ട് കുട്ടികളുണ്ട്. അനിതയ്ക്ക് നേരത്തെ വിഷാദരോഗമുണ്ടായിരുന്നു എന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക