വാഹന അപകടത്തില്‍പ്പെട്ട് കുട്ടിയുള്‍പ്പെടെ ഒരു കുടുബത്തിലെ രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. മമ്ബാട് നടുവക്കാട് ഫ്രണ്‍ഡ്സ് മൈതാനത്തിന് സമീപം ചീരക്കുഴിയില്‍ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി (36), ഷിനോജിന്റെ സഹോദരൻ ഷിജുവിന്റെ മകൻ ധ്യാൻ ദേവ് (3) എന്നിവരാണ് മരിച്ചത്.
ഷിനോജ് (40), മകൻ നവനീത് (7), ഷിനോജിന്റെ സഹോദരി ഷിമിയുടെ മകള്‍ ഭവ്യ (10) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ മലയില്‍ ആമസോണ്‍ വ്യൂ പോയിന്റ് സന്ദർശിച്ചു മടങ്ങുമ്ബോള്‍ മമ്ബാട് ഓടായിക്കല്‍നിന്ന് എട്ടു കിലോമീറ്റർ അകലെ തണ്ണിക്കുഴി ഇറക്കത്തില്‍ തിങ്കളാഴ്ച രാവിലെ 10.30നാണ് അപകടം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
എല്ലാവരെയും നിലമ്ബൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്രീലക്ഷ്മിയുടെയും ധ്യാൻ ദേവിന്റെയും ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















